രോഹന്‍ കുന്നുമല്‍  
Sports

രഞ്ജി ട്രോഫി; മഹാരാഷ്ട്ര 239 റണ്‍സിന് പുറത്ത്, കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

28 പന്തുകളില്‍ നാല് ഫോറടക്കം 27 റണ്‍സെടുത്ത രോഹന്‍, ജലജ് സക്‌സേനയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് മടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി  ക്രിക്കറ്റില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്‌സ് 239 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റിന് 35 റണ്‍സെന്ന നിലയിലാണ്.

മഴയെ തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനില്പാണ് മഹാരാഷ്ട്രയുടെ സ്‌കോര്‍ 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് 59 റണ്‍സാണ് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 31 റണ്‍സെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശര്‍മ്മയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. പത്ത് റണ്‍സെടുത്ത രജനീഷ് ഗുര്‍ബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒടുവില്‍ വിക്കി ഓസ്വാളും പുറത്തായതോടെ 239 റണ്‍സിന് മഹാരാഷ്ട്ര ഇന്നിങ്‌സിന് അവസാനമായി. 38 റണ്‍സെടുത്ത വിക്കി ഓസ്വാള്‍ ബേസിലിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആവുകയായിരുന്നു. കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും ബേസില്‍ മൂന്നും ഏദന്‍ ആപ്പിള്‍ ടോമും അങ്കിത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റേത് മോശം തുടക്കമായിരുന്നു. സ്‌കോര്‍ 23ല്‍ നില്‌ക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുര്‍ബാനി എല്‍ബിഡബ്ല്യുവില്‍ കുടുക്കി. 21 പന്തുകള്‍ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുന്‍ഫ് ഗുര്‍ബാനിയുടെ പന്തില്‍ ബാബ അപരാജിത്തും പുറത്തായി. ആറ് റണ്‍സെടുത്ത അപരാജിത്തിനെ ഗുര്‍ബാനി മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മറുവശത്ത് മനോഹരമായി ബാറ്റിങ് തുടരുകയായിരുന്ന രോഹന്‍ കുന്നുമലിന്റേതായിരുന്നു അടുത്ത ഊഴം. 28 പന്തുകളില്‍ നാല് ഫോറടക്കം 27 റണ്‍സെടുത്ത രോഹന്‍, ജലജ് സക്‌സേനയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് മടങ്ങിയത്. തുടര്‍ന്ന് മഴ കാരണം കളി നേരത്തെ നിര്‍ത്തുകയായിരുന്നു.

Ranji Trophy 2025-26: Maharashtra’s Gurbani, Saxena rattle Kerala top order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

'കുടുംബം ഫാസിസത്തിന്റെ ഏറ്റവും ചെറിയ ഘടകം; അടിച്ചമര്‍ത്തല്‍ അവിടെ നിന്നും തുടങ്ങുന്നു'

'എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിന് നന്ദി'; ആരാധകരോട് മമ്മൂട്ടി

IIT Palakkad: അസിസ്റ്റന്റ് പ്രൊഫസറാകാൻ അവസരം; സ്പെഷ്യൽ റിക്രൂട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

'അവരെല്ലാം മൂവ് ഓണ്‍ ആയി., എന്തുകൊണ്ട് സിമ്പു മാത്രം ഇപ്പോഴും സിംഗിള്‍?'; വൈറലായി നടന്റെ മറുപടി

SCROLL FOR NEXT