സെഞ്ച്വറി നേടിയ മുഷീര്‍ ഖാന്‍ പിടിഐ
Sports

രഞ്ജി ഫൈനലില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് മുംബൈ; വിദര്‍ഭ താണ്ടണം 538 റണ്‍സ്

രണ്ടാം ഇന്നിങ്‌സില്‍ 418 റണ്‍സ് അടിച്ചെടുത്ത് മുംബൈ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് മുംബൈ. രണ്ടാം ഇന്നിങ്‌സില്‍ 418 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. വിദര്‍ഭയ്ക്ക് ജയിക്കാന്‍ വേണ്ടത് 538 റണ്‍സ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ വിദര്‍ഭ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍.

ഒന്നാം ഇന്നിങ്സില്‍ 224 റണ്‍സാണ് മംബൈക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം 105 റണ്‍സില്‍ അവസാനിച്ചു. 119 റണ്‍സിന്റെ നിര്‍ണായക ലീഡാണ് മുംബൈ നേടിയത്.

സീസണില്‍ ഉടനീളം മിന്നും ഫോമില്‍ ബാറ്റ് വീശിയ മുഷീര്‍ ഖാന്റെ കരുത്തുറ്റ സെഞ്ച്വറിയാണ് മുംബൈക്ക് മികച്ച സ്‌കോര്‍ രണ്ടാം ഇന്നിങ്‌സില്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (73), തിരിച്ചു വരവില്‍ ഒടുവില്‍ ഫോമിലെത്തിയ ശ്രേയസ് അയ്യര്‍ (95), പുറത്താകാതെ 50 റണ്‍സടിച്ച ഷംസ് മുലാനി എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീമിനു നിര്‍ണായക സ്‌കോര്‍ സമ്മാനിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദര്‍ഭയ്ക്കായി ഹര്‍ഷ് ഡുബെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ഠാക്കൂര്‍ മൂന്നും വിക്കറ്റെടുത്തു.

നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി, തനുഷ് കൊടിയാന്‍ എന്നിവരുടെ ബൗളിങാണ് വിദര്‍ഭയെ ഒന്നാം ഇന്നിങ്സില്‍ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ശേഷിച്ച ഒരു വിക്കറ്റ് ശാര്‍ദു ഠാക്കൂര്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT