അക്ഷയ് ചന്ദ്രൻ ക്ലീൻ ബൗൾഡായപ്പോൾ വിഡിയോ സ്ക്രീൻ ഷോട്ട്
Sports

രഞ്ജി ഫൈനല്‍; കേരളത്തിന് ഓപ്പണര്‍മാരെ നഷ്ടം

ദര്‍ശന്‍ നാല്‍കന്‍ഡെയാണ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കേരളത്തിനു ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കേരളം 2 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. ആദിത്യ സാര്‍വതെയും അഹമ്മദ് ഇമ്രാനുമാണ് ക്രീസില്‍.

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു.

കേരളത്തിനായി എംഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ 2 വിക്കറ്റെടുത്തു. ജലജ് സക്‌സേന ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റിങിനു ഇറങ്ങിയ വിദര്‍ഭയ്ക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് ഡാനിഷ് മലേവാറും കരുണ്‍ നായരും ചേര്‍ന്ന കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബൗളര്‍മാര്‍ മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. കളി തുടങ്ങി രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാര്‍ഥ് റെഖഡെ പുറത്തായി. പാര്‍ഥിനെ നിധീഷ് എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒരു റണ്ണെടുത്ത ദര്‍ശന്‍ നല്‍ഖണ്ഡയെയും നിധീഷ് തന്നെ പുറത്താക്കി. 16 റണ്‍സെടുത്ത ധ്രുവ് ഷോറെയെ ഏദന്‍ ആപ്പിള്‍ ടോമും പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 24 റണ്‍സെന്ന നിലയിലായിരുന്നു വിദര്‍ഭ.

നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഡാനിഷ് മലേവാറിന്റെയും കരുണ്‍ നായരുടെയും കൂട്ടുകെട്ടാണ് വിദര്‍ഭ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. വളരെ കരുതലോടെ ബാറ്റ് വീശിയ ഇരുവരും സാവധാനത്തിലാണ് ഇന്നിങ്‌സ് മുന്നോട്ട് നീക്കിയത്. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറിയിലേക്ക് അടുത്തതോടെ ഡാനിഷ് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. 104 പന്തുകളില്‍ നിന്ന് അന്‍പത് തികച്ച ഡാനിഷ് 168 പന്തുകളില്‍ നിന്ന് രഞ്ജിയിലെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. മറുവശത്ത് കരുണ്‍ നായര്‍ ഉറച്ച പിന്തുണ നല്‍കി. 125 പന്തുകളില്‍ നിന്നാണ് കരുണ്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അവസാന സെഷനില്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടരുമ്പോഴാണ് കരുണ്‍ റണ്ണൌട്ടിലൂടെ പുറത്തായത്. ന്യൂ ബോളെടുത്ത് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീണു. മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയില്‍ നിന്നു പന്ത് വഴുതിയതോടെ റണ്ണിനായി ഓടിയ കരുണിനെ മികച്ചൊരു ഡയറക്ട് ത്രോയിലൂടെ രോഹന്‍ കുന്നുമ്മല്‍ പുറത്താക്കുകയായിരുന്നു. 188 പന്തുകളില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം 86 റണ്‍സാണ് കരുണ്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT