കേരളം- യുപി മത്സരത്തിൽ നിന്ന്/ ഫെയ്സ്ബുക്ക് 
Sports

രഞ്ജി പോരാട്ടം; ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് സമനില

ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സെടുത്ത യുപി രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. കേരളം ഒന്നാം ഇന്നിങ്‌സില്‍ 243 റണ്‍സിനു പുറത്തായി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: രഞ്ജി സീസണിലെ ആദ്യ പോരില്‍ സമനില പിടിച്ച് കേരളം. ഉത്തര്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ 383 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. 

ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സെടുത്ത യുപി രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. കേരളം ഒന്നാം ഇന്നിങ്‌സില്‍ 243 റണ്‍സിനു പുറത്തായി. 

കളി അവസാനിക്കുമ്പോള്‍ 29 റണ്‍സുമായി രോഹന്‍ പ്രേം, ഒരു റണ്ണുമായി സച്ചിന്‍ ബേബി എന്നിവരായിരുന്നു ക്രീസില്‍. ഓപ്പണര്‍ കൃഷ്ണപ്രസാദ് രണ്ടാം ഇന്നിങ്‌സിലും സംപൂജ്യനായി പരാജയപ്പെട്ടു. രോഹന്‍ കുന്നുമ്മല്‍ 42 റണ്‍സെടുത്തു മടങ്ങി. സൗരഭ് കുമാര്‍, ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് എന്നിവരാണ് വിക്കറ്റുകള്‍ പങ്കിട്ടത്. 

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ആര്യന്‍ ജുയലും (115), പിന്നാലെ പ്രിയം ഗാര്‍ഗും (106) സെഞ്ച്വറി നേടി. സമര്‍ഥ് സിങ് (43), അക്ഷ്ദീപ് നാഥ് (പുറത്താകാതെ 38) എന്നിവരും തിളങ്ങി.

കേരളത്തിനായി ജലജ് സക്‌സേന, ബേസില്‍ തമ്പി, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി