കേരളത്തിനായി ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത അങ്കിത് ശർമ, Ranji Trophy 
Sports

ആറ് വിക്കറ്റിന് 247 റൺസ്; രഞ്ജിയിൽ കേരളം പതറുന്നു

പഞ്ചാബ് 436 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം പതറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. ബാബ അപരാജിത്തും അഹ‍്മദ് ഇമ്രാനുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. പഞ്ചാബ് 436 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്.

ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വത്സൽ ഗോവിന്ദിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 106 പന്തുകളിൽ നിന്ന് 18 റൺസുമായാണ് വത്സൽ മടങ്ങിയത്. തുടർന്നെത്തിയ രോഹൻ കുന്നുമ്മലും അങ്കിത് ശർമയും ചേർന്ന് നാലാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ കേരളത്തിൻ്റെ ഇത് വരെയുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയാണ്. അങ്കിതിനെ പുറത്താക്കി രമൺദീപ് സിങാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. വളരെ കരുതലോടെ ബാറ്റ് വീശിയ അങ്കിത് ശർമ 152 പന്തുകൾ നേരിട്ട് 62 റൺസുമായാണ് മടങ്ങിയത്.

ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻപ് കേരളത്തിന് രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റും നഷ്മമായി. 43 റൺസെടുത്ത രോഹൻ, മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ സലിൽ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും അധികം പിടിച്ചു നിൽക്കാനായില്ല. 13 റൺസെടുത്ത അസ്ഹറു​ദ്ദീൻ കൃഷ് ഭഗതിൻ്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങിയാണ് പുറത്തായത്. 36 റൺസെടുത്ത സച്ചിൻ ബേബിയെ നമൻ ധിറും പുറത്താക്കി.

ബാബ അപരാജിത്തും അഹ്മദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടിലാണ് കേരളത്തിൻ്റെ ഇനിയുള്ള പ്രതീക്ഷ. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ ബാബ അപരാജിത്ത് 39ഉം അഹ്മദ് ഇമ്രാൻ 19ഉം റൺസും നേടി ക്രീസിലുണ്ട്. പഞ്ചാബിന് വേണ്ടി കൃഷ് ഭഗത്, നമൻ ധിർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Ranji Trophy: Kerala falters against Punjab in Ranji Trophy cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT