ഫയൽ ചിത്രം: കെസിഎ 
Sports

രഞ്ജി സീസണ് വിജയത്തുടക്കം തേടി കേരളം ഇന്നിറങ്ങുന്നു; എതിരാളി ഉത്തര്‍പ്രദേശ്

ഇന്ത്യന്‍ താരങ്ങളായ റിങ്കു സിങ്, കുല്‍ദീപ് യാദവ് എന്നിവവര്‍ അടങ്ങിയ ഉത്തര്‍പ്രദേശ് ടീം കരുത്തരാണ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിന് ഇന്ന് തുടക്കമാകുന്നു. ആദ്യ മത്സരത്തില്‍ കേരളം ഇന്ന് ഉത്തര്‍പ്രദേശിനെ നേരിടുന്നു. ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുന്നത്. 

സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. രോഹന്‍ കുന്നുമ്മേല്‍ ആണ് വൈസ് ക്യാപ്റ്റന്‍. ബാറ്റിങ്ങിന് അനുകൂലമാണെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ടോസ് നിര്‍ണായകമാണ്. 

ഇന്ത്യന്‍ താരങ്ങളായ റിങ്കു സിങ്, കുല്‍ദീപ് യാദവ് എന്നിവവര്‍ അടങ്ങിയ ഉത്തര്‍പ്രദേശ് ടീം കരുത്തരാണ്. ഇരു ടീമുകളും ഇവിടെ രണ്ടുദിവസം തീവ്രപരിശീലനം പൂര്‍ത്തിയാക്കിയാണ് മത്സരത്തിനിറങ്ങുന്നത്. 

2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017 ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. ആലപ്പുഴ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരത്തിന് വേദിയാവുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT