Kerala vs Bengal Ranji Trophy 
Sports

രഞ്ജി ട്രോഫി: കേരളത്തിന് വൻ തകർച്ച; ബംഗാളിന് 287 റൺസിന്റെ തകർപ്പൻ ജയം

ആറ് വിക്കറ്റുകളുമായി പ്രദീപ്ത പ്രമാണിക് വീണ്ടും അന്തകനായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിന് മുന്നിൽ സമ്പൂർണ്ണമായി കീഴടങ്ങി ആതിഥേയരായ കേരളം. അവസാന ദിനം ബാറ്റിങ് തുടർന്ന കേരളത്തെ രണ്ടാം ഇന്നിങ്സിൽ വെറും 120 റൺസിന് ചുരുട്ടിക്കെട്ടിയ ബംഗാൾ 287 റൺസിന്റെ പടുകൂറ്റൻ ജയം സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് പരാജയത്തിന് പിന്നാലെ രണ്ടാം ഇന്നിങ്സിലും മുൻനിരയും മധ്യനിരയും ഒരുപോലെ തകർന്നടിഞ്ഞതാണ് കേരളത്തിന് സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി സമ്മാനിച്ചത്.

നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന അതീവ പരുങ്ങലിലായ നിലയിലാണ് കേരളം മത്സരത്തിന്റെ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ചത്. എന്നാൽ തലേദിവസത്തെ സ്കോറായ 19 റൺസിൽ നിൽക്കെ തന്നെ ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായതോടെ കേരളത്തിന്റെ പതനം വേഗത്തിലായി. ഒരു റൺസ് മാത്രമെടുത്ത സൽമാൻ നിസാറും അധികം വൈകാതെ കൂടാരം കയറി.

വാലറ്റത്ത് 33 റൺസെടുത്ത എം.ഡി. നിധീഷ് മാത്രമാണ് ബംഗാൾ ബൗളർമാർക്കെതിരെ അല്പമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്. എന്നാൽ അതൊന്നും വലിയൊരു പരാജയത്തിൽനിന്ന് കേരളത്തെ രക്ഷിക്കാൻ പര്യാപ്തമായിരുന്നില്ല. ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റുകളുമായി കേരള ബാറ്റിങ് നിരയെ തകർത്ത ഇടംകൈയൻ സ്പിന്നർ പ്രദീപ്ത പ്രമാണിക് രണ്ടാം ഇന്നിങ്സിലും ആറ് വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ ചീട്ടുകൊട്ടാരം തകർത്തു.

മുൻനിരയെയും വാലറ്റത്തെയും എറിഞ്ഞിട്ട് മുഹമ്മദ് ഷമിയും മികച്ച പിന്തുണ നൽകി. വൈശാഖ് ചന്ദ്രനെയും ആദിത്യ സർവാതെയെയും മടക്കി അയച്ച ഷമി മത്സരത്തിലുടനീളം തകർപ്പൻ ഫോം നിലനിർത്തി. ജയിക്കാൻ 408 റൺസ് എന്ന കൂറ്റൻ ലക്ഷ്യവുമായി നാലാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ബംഗാളിന്റെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല. ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ഒരുപോലെ ബാറ്റിങ് നിര പരാജയപ്പെട്ടത് കേരളത്തിന് വരും മത്സരങ്ങളിൽ വലിയ തലവേദനയായി മാറും.

Bengal registered an emphatic 287-run victory over Kerala in their Ranji Trophy encounter in Thiruvananthapuram, bundling out the hosts for a paltry 120 in their second innings on the final day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല'; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

'മുന്‍കൂര്‍ ജാമ്യം കിട്ടല്ലേ ഭഗവാനേ...., ഊരിപ്പോകാനുള്ള സകലമാന തന്ത്രങ്ങളും ജഡ്ജി പയറ്റുന്നു'

ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 80 ഒഴിവ്; ഐടിഐ മുതൽ യോഗ്യത

'ആ നാണക്കേടും എന്നുമുണ്ടാകും; മിണ്ടാതിരുന്നത് ഒരുപാട് പേര്‍ കഷ്ടപ്പെട്ട സിനിമയായതിനാല്‍'; 'പെദ്ദി' വിവാദത്തില്‍ ജാന്‍വി കപൂര്‍

മാവോയിസ്റ്റ് മുന്‍ കമാന്‍ഡര്‍മാര്‍ക്ക് ജയിലില്‍ വിവാഹം; 'ബന്ധുക്കളായി' പൊലീസും ഉദ്യോഗസ്ഥരും