സഞ്ജു സാംസണ്‍ എക്സ്
Sports

സ‌ഞ്ജു സാംസൺ തിരിച്ചെത്തി; രഞ്ജിയിൽ കേരളം- കർണാടക പോരാട്ടം

ഈ മാസം 18 മുതലാണ് രണ്ടാം മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സഞ്ജു സാംസൺ രഞ്ജി പോരാട്ടത്തിനുള്ള കേരള ക്യാംപിൽ. ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് താരം ക്യാംപിൽ തിരിച്ചെത്തിയത്. സഞ്ജുവിനൊപ്പം ഫാസ്റ്റ് ബൗളർ ബേസിൽ എൻപിയും ടീമിൽ തിരിച്ചെത്തി.

ഈ മാസം 18 മുതൽ കർണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കരുത്തരായ കർണാടകയെ നേരിടാനൊരുങ്ങുന്നത്. സഞ്ജു വരുന്നതോടെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ പ്ലെയിങ് ഇലവനിൽ നിന്നു പുറത്തായേക്കും.

ബം​ഗ്ലാദേശിനെതിരായ പോരാട്ടത്തിൽ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറിയടിച്ചാണ് സഞ്ജു വരുന്നത്. താരം മിന്നും ഫോമിലാണ്.

മായങ്ക് അ​ഗർവാളാണ് കർണാടകയുടെ ക്യാപ്റ്റൻ. ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ​ഗോപാൽ എന്നിവരും ടീമിലെ പ്രധാന താരങ്ങളാണ്. ബം​ഗളൂരുവിലാണ് കേരളം- കർണാടക പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT