ബുംറ, bumrah ഫയൽ
Sports

ഒരു ഏഷ്യന്‍ താരത്തിനുമില്ലാത്ത നേട്ടം; ബുംറയെ കാത്ത് അപൂര്‍വ റെക്കോര്‍ഡ്

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ലോടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കിറങ്ങുകയാണ് ഇന്ത്യന്‍ ടീം. ഈ മാസം 20 മുതല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഇല്ലാതെ ഇറങ്ങുന്ന ടീമില്‍ ജസ്പ്രിത് ബുംറ(bumrah)യാണ് സീനിയര്‍ താരം. ഈ ടെസ്റ്റ് പരമ്പരയിലൂടെ മറ്റൊരു നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ (SENA രാജ്യങ്ങള്‍) എന്നീ രാജ്യങ്ങളുമായി നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 145 വിക്കറ്റുകള്‍ ആണ് ബുംറ ഇതുവരെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ SENA രാജ്യങ്ങളില്‍ 150 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളറായി ബുംറ മാറും.

നിലവില്‍ ഈ ലിസ്റ്റില്‍ ലോക റെക്കോര്‍ഡ് ഉള്ളത് ഏഷ്യന്‍ ഇതിഹാസം വസീം അക്രമിനാണ്. 146 വിക്കറ്റുകള്‍ ആണ് താരത്തിന്റെ നേട്ടം. അതുകൊണ്ട് തന്നെ രണ്ടു വിക്കറ്റ് നേടിയാല്‍ അക്രത്തെ ബുംറയ്ക്ക് മറികടക്കാം. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ബുംറയുടെ സ്ഥാനം.

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിക്കില്ല. പരിക്ക് തന്നെയാണ് വില്ലന്‍. മൂന്ന് മത്സരങ്ങളില്‍ മാത്രമായിരിക്കും ബുംറ പന്തെറിയാന്‍ എത്തുക. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും അലങ്കരിക്കും. ഇന്ത്യ എ ടീമിനായി കളിച്ച കരുണ്‍ നായര്‍ , യശസ്വി ജയ്സ്വാള്‍ , കെ എല്‍ രാഹുല്‍ , നിതീഷ് കുമാര്‍ റെഡി, അഭിമന്യു ഈശ്വരന്‍ തുടങ്ങി കുറച്ച് താരങ്ങള്‍ കൂടി ടീമിനൊപ്പം ചേരാനുണ്ട്.

ഇന്ത്യയുടെ നായക ഇതിഹാസം! ധോനി ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി