പ്രായം 29; വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു, ക്രിക്കറ്റ് ലോകത്ത് ഞെട്ടല്‍

എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു
Nicholas Pooran
നിക്കോളാസ് പുരാന്‍ (Nicholas Pooran )ഫയൽ/എഎൻഐ
Updated on

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ ( Nicholas Pooran) വിരമിച്ചു. 29-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 റണ്‍സും മത്സരങ്ങള്‍ കളിച്ചതിന്റെയും റെക്കോര്‍ഡ് സ്വന്തമാക്കിയ ഇടംകൈയ്യന്‍ ബാറ്റര്‍, വൈകാരികമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. ഏറെ ബുദ്ധിമുട്ടി എടുത്ത തീരുമാനമാണിത്. തീരുമാനം എടുക്കുന്നതിന് മുന്‍പ് ഏറെനേരം ആലോചിച്ചതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് പുരാന്‍. 61 ടി20കളും 106 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലുമായി 4000ലധികം റണ്‍സ് നേടുകയും ചെയ്ത ശേഷമാണ് പുരാന്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയിലേക്ക് തന്നെ പരിഗണിക്കരുതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ഥിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാന്‍ പോകുന്ന ടി20 ലോകകപ്പിന് എട്ടുമാസം മാത്രം ശേഷിക്കേ പുരാന്റെ വിരമിക്കല്‍ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. 106 ടി20 മത്സരങ്ങളില്‍ നിന്ന് പുരാന്‍ 2,275 റണ്‍സ് നേടിയിട്ടുണ്ട്. മികച്ച സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിന് ഉള്ളത്. 61 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചു. മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 2019 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com