Washington Sundar x
Sports

'വാഷിങ്ടൻ യഥാര്‍ഥ ഓൾ റൗണ്ടർ, ആറാം സ്ഥാനത്തിറക്കണം'

11 ടെസ്റ്റുകളില്‍ നിന്ന് 545 റണ്‍സും 30 വിക്കറ്റുകളും നേട്ടം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ഓള്‍ റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറാണെന്നു ചൂണ്ടിക്കാട്ടി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. നൈസര്‍ഗിക ടെസ്റ്റ് ഓള്‍റൗണ്ടറെന്ന നിലയിലുള്ള എല്ലാ മികവും അദ്ദേഹത്തിനുണ്ടെന്നു ശാസ്ത്രി വ്യക്തമാക്കുന്നു. മികച്ച ബൗളിങ് സ്‌കില്ലും ബാറ്റിങ് മികവമുള്ള താരമാണെന്നും ശാസ്ത്രി.

'എനിക്ക് വാഷിങ്ടനെ ഇഷ്ടമാണ്. ആദ്യമായി കളി കണ്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു ഭാവിയുടെ ഓള്‍ റൗണ്ടറാകുമെന്ന്. ഏറെ കാലം ടീമിനു മുതല്‍ക്കൂട്ടാകാന്‍ പോകുന്ന താരമാണ്. വാഷിംഗ്ടന്റെ റെഡ് ബോള്‍ പ്രകടനങ്ങള്‍ കൂടുതല്‍ മികച്ചതായിരിക്കും. പ്രത്യേകിച്ച് ഇന്ത്യന്‍ പിച്ചുകളില്‍. അദ്ദേഹത്തിന് 25 വയസ് മാത്രമേ അയിട്ടുള്ളു. വാഷിങ്ടന്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണം.'

'അദ്ദേഹം സ്വാഭാവിക കഴിവുള്ള ബാറ്ററാണ്. എട്ടാം സ്ഥാനത്തൊന്നുമല്ല, ആറാമത് തന്നെ ബാറ്റിങിനു ഇറക്കണം. സാങ്കേതികത്തികവുള്ള താരം വിദേശ പിച്ചിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. അത്മവിശ്വാസം നേടിയാല്‍ അദ്ദേഹം കൂടുതല്‍ മികവിലേക്ക് ഉയരും. ഡ്രിഫ്റ്റും വേഗവും, വിരലുകളുടെ കരുത്തും ഫിറ്റ്‌നസുമുണ്ട്. നിയന്ത്രിച്ചും ആവശ്യമുള്ളപ്പോള്‍ കടന്നാക്രമിച്ചും കളിക്കാന്‍ വാഷിങ്ടനു സാധിക്കും'- ശാസ്ത്രി വ്യക്തമാക്കി.

2021ല്‍ ഗാബയിലെ അവിസ്മരണീയ ടെസ്റ്റ് പോരാട്ടത്തിലായിരുന്നു അരങ്ങേറ്റം. എന്നാല്‍ പിന്നീട് കാര്യമായ അവസരങ്ങള്‍ ടെസ്റ്റ് ടീമില്‍ കിട്ടിയില്ല. 11 ടെസ്റ്റുകളില്‍ നിന്നായി 545 റണ്‍സും 30 വിക്കറ്റുകളുമാണ് സമ്പാദ്യം. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ വാഷിങ്ടന്‍ നാല് ഇന്നിങ്സുകളില്‍ നിന്ന് 16 വിക്കറ്റുകള്‍ വീഴ്ത്തി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനായിരുന്നു. ലോര്‍ഡ്സില്‍ ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജാമി സ്മിത്ത് എന്നീ കരുത്തരുടെ ഉള്‍പ്പെടെ രണ്ടാം ഇന്നിങ്‌സില്‍ അദ്ദേഹം 22 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT