രവി ശാസ്ത്രി X
Sports

'ദിവസേന 15 മുതല്‍ 20 വരെ പരസ്യങ്ങള്‍, നൂറു കോടി സമ്പാദിക്കുന്ന ഇന്ത്യന്‍ താരങ്ങളുണ്ട്'

മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ വോണ്‍, അലിസ്റ്റര്‍ കുക്ക് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യന്‍ താരങ്ങളുടെ ശരാശരി വരുമാനത്തെക്കുറിച്ച് ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ നൂറു കോടി രൂപയൊക്കെ സമ്പാദിക്കുന്നവരുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. കൃത്യമായ സംഖ്യ അറിയില്ലെങ്കിലും 100 കോടിക്കടുത്ത് സമ്പാദിക്കുന്ന കളിക്കാരുണ്ടാകുമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ വോണ്‍, അലിസ്റ്റര്‍ കുക്ക് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യന്‍ താരങ്ങളുടെ ശരാശരി വരുമാനത്തെക്കുറിച്ച് ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. എംഎസ് ധോനിയും വിരാട് കോ ഹ്‌ലിയും 15 മുതല്‍ 20 വരെ പരസ്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അതിനെല്ലാം വലിയ തുക പ്രതിഫലം വാങ്ങുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

'ഇന്ത്യന്‍ താരങ്ങള്‍ ഒരുപാടു സമ്പാദിക്കുന്നുണ്ട്. അത് ഉറപ്പാണ്. പരസ്യങ്ങളിലൂടെ ധാരാളം പണം ലഭിക്കും. ഒരു 100 കോടി വരെയൊക്കെ എന്ന് എനിക്കു പറയാനാകും. 10 മില്യന്‍ പൗണ്ട്, നിങ്ങള്‍ ഒന്നു കൂട്ടിനോക്കൂ.പ്രൈം ടൈമില്‍ ധോനി, വിരാട്, സച്ചിന്‍ എന്നിവരൊക്കെ 1520 പരസ്യങ്ങളാണ് ചെയ്തിരുന്നത്. ഒരു ദിവസത്തെ കാര്യമാണു പറയുന്നത്. അതിന് അനുസരിച്ചുള്ള പണവും അവര്‍ വാങ്ങും. ക്രിക്കറ്റ് തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം പരസ്യത്തിനായി നല്‍കും. ബാക്കി ദിവസമെല്ലാം ക്രിക്കറ്റ് കളിക്കും.' രവി ശാസ്ത്രി പ്രതികരിച്ചു.

Ravi Shastri Makes Big Revelation Over Income Of India Stars

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT