ഫോട്ടോ: ട്വിറ്റർ 
Sports

തിരിച്ചുവരവിലെ ആദ്യ വിക്കറ്റ്, പുഷ്പ സ്റ്റൈലില്‍ ആഘോഷിച്ച് രവീന്ദ്ര ജഡേജ

ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20യില്‍ ദിനേശ് ചാന്ദിമലിനെ പുറത്താക്കിയതിന് ശേഷമായിരുന്നു ജഡേജയുടെ ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തിരിച്ചു വരവിലെ വിക്കറ്റ് നേട്ടം പുഷ്പ സ്റ്റൈലില്‍ ആഘോഷിച്ച് രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20യില്‍ ദിനേശ് ചാന്ദിമലിനെ പുറത്താക്കിയതിന് ശേഷമായിരുന്നു ജഡേജയുടെ ആഘോഷം. 

ശ്രീലങ്കന്‍ ഇന്നിങ്‌സിലെ 10ാമത്തെ ഓവറിലാണ് ചണ്ഡിമലിന്റെ വിക്കറ്റ് വീണത്. 10ാം ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്ക് ഇറങ്ങി കളിക്കാനായിരുന്നു ചാന്ദിമലിന്റെ ശ്രമം. എന്നാല്‍  പന്ത് ലങ്കന്‍ ബാറ്റ്‌സ്മാന് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഇഷാന്‍ കിഷന്‍ പിഴവുകളില്ലാതെ സ്റ്റംപ് ഇളക്കി. 

പിന്നാലെ ടോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ പുഷ്പയിലെ അല്ലു അര്‍ജുന്റെ ട്രെന്‍ഡായ ആക്ഷന്‍ അനുകരിക്കുകയായിരുന്നു രവീന്ദ്ര ജഡേജ. പുഷ്പയിലെ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ അനുകരിക്കുന്ന റീല്‍സും മറ്റും രവീന്ദ്ര ജഡേജ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. 

ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലാണ് ജഡേജ പരിക്കിന്റെ പിടിയിലേക്ക് വീണത്. മൂന്ന് മാസത്തിന് ശേഷമായിരുന്നു ലഖ്‌നൗവിലെ ജഡേജയുടെ തിരിച്ചു വരവ്. കൂടുതല്‍ ബാറ്റിങ് സമയം ജഡേജയ്ക്ക് നല്‍കുന്നത് ലക്ഷ്യമിട്ട് താരത്തെ ഇന്ത്യ നാലാമത് ബാറ്റിങ്ങിന് ഇറക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'