ഫോട്ടോ: ട്വിറ്റർ 
Sports

രവീന്ദ്ര ജഡേജക്ക് പരിക്ക്; 20കാരന്‍ ലെഗ് സ്പിന്നറെ നെറ്റ്‌സില്‍ പന്തെറിയിപ്പിച്ച് രാഹുല്‍ ദ്രാവിഡ് 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടിയായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടിയായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. ഈ സമയം ജഡേജക്ക് പകരം നെറ്റ്‌സില്‍ പന്തെറിയാന്‍ ഇന്ത്യ കൊണ്ടുവന്ന ബൗളര്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്. 

ആദ്യ ഏകദിനത്തില്‍ തലേദിവസം ഇന്ത്യന്‍ ടീമിന് വേണ്ടി നെറ്റ്‌സില്‍ രാഹുല്‍ ദ്രാവിഡ് പന്തെറിയിപ്പിച്ചത് 20കാരനെ കൊണ്ട്. ഇടംകയ്യന്‍ സ്പിന്നര്‍ ആമിര്‍ അലിയാണ് ധവാനും ഗില്ലിനും വേണ്ടി നെറ്റ്‌സില്‍ പന്തെറിഞ്ഞത്. 

30 മിനിറ്റോളം രാഹുല്‍ ദ്രാവിഡ് ആമിറുമായി സംസാരിച്ചു. രാജ്യാന്തര ബാറ്റേഴ്‌സിന് ബൗള്‍ ചെയ്യുക എന്നത് വലിയ അനുഭവമാണ്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. രാഹുല്‍ ദ്രാവിഡ് പല ഉപദേശങ്ങളും നല്‍കി. എന്റെ കരിയറിലെ വലിയ ചുവടുവെയ്പ്പാണ് ഇതെന്നും ആമിര്‍ അലി പ്രതികരിച്ചു. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ ജഡേജ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് വഷളാവാനുള്ള ഇടവരുത്താതെ ജഡേജക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐ തീരുമാനം. ട്വന്റി20 പരമ്പരയാവുമ്പോഴേക്കും പരിക്കില്‍ നിന്ന് മുക്തനാവാന്‍ ജഡേജക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി