Ravindra Jadeja Steals the Show by Carrying Robotic Dog After GT vs RR IPL 2026 Clash. Special arrangement
Sports

'എടാ, എന്നെ വിടടാ'; റോബോട്ട് ഡോഗിനെ തൂക്കിയെടുത്ത് ജഡേജ, തോളിലിട്ട് ഡ്രസിങ് റൂമിലേക്ക് മടക്കം (വിഡിയോ)

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 6 റണ്‍സിനാണ് രാജസ്ഥാന്‍ റോയൽസ് തോൽപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ഐപിഎൽ 2026 സീസണിലെ ഗുജറാത്ത് ടൈറ്റൻസ്–രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷം നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 6 റണ്‍സിനാണ് രാജസ്ഥാന്‍ റോയൽസ് തോൽപ്പിച്ചത്. മത്സരത്തിന് ശേഷം താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ ഒരു റോബോട്ട് ഡോഗ് ഗ്രൗണ്ടിലേക്ക് എത്തി.

ഉടൻ തന്നെ രാജസ്ഥാൻ താരം രവീന്ദ്ര ജഡേജ റോബോട്ട് ഡോഗിനെ തൂക്കിയെടുത്ത് തോളിലിട്ടു. അതിന് ശേഷം റോബോട്ട് ഡോഗുമായി താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.

എതിർ ടീമിലെ താരങ്ങൾക്ക് ഹസ്തദാനം നൽകുന്ന സമയത്തും താരത്തിന്റെ ചുമലിൽ റോബോട്ട് ഡോഗ് ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Ravindra Jadeja Steals the Show by Carrying Robotic Dog After GT vs RR IPL 2026 Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാക്കു പാലിക്കുന്ന നേതാവെങ്കില്‍ സതീശന്‍ വനവാസത്തിനു പോകണ്ടേ? അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥന'

ഗീ പാൽ കുടിക്കാം, ആരോ​ഗ്യത്തോടെ ഇരിക്കാം

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ; ഹരിപ്പാട് ബിജെപി സ്ഥാനാർഥിക്കെതിരെ പരാതിയുമായി യുഡിഎഫ്

കൊല്‍ക്കത്തയ്ക്ക് ജയിക്കണം, കാലാവസ്ഥ ചതിക്കുമോ? ഈഡനില്‍ മഴ, കൊടുങ്കാറ്റ് ഭീഷണി

'മകള്‍ക്ക് വേണ്ടി മദ്യം വേണ്ടെന്ന് വച്ചു; അവസാനം കഴിച്ച് ആ സിനിമ കഴിഞ്ഞ് പിരിയുമ്പോള്‍'; മനസ് തുറന്ന് മനോജ് കെ ജയന്‍

SCROLL FOR NEXT