RCB Beat SRH as Kohli, Padikkal Power Chase in IPL 2026 Opener RCB/X
Sports

കോഹ്‌ലി റിയൽ ഹീറോ! സൺറൈസേഴ്‌സിനെ തകർത്ത് ആർസിബി

വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ആർസിബിയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ആർസിബിയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്.

സ്കോർ: സൺറൈസേഴ്‌സ് ഹൈദരാബാദ് - 20 ഓവറിൽ 201/9, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു- 15.4 ഓവറിൽ 203/4.

202 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന്റെ തുടക്കം പാളി. 7 പന്തിൽ 8 റൺസെടുത്ത ഫിൽ സാൾട്ടിനെ യദേവ് ഉനദ്കട്ട് പുറത്താക്കി. തൊട്ട് പിന്നാലെ ഗ്രൗണ്ടിലെത്തിയ ദേവ്ദത്ത് പടിക്കൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 26 പന്തിൽ 61 റൺസ് ആണ് പടിക്കൽ അടിച്ചെടുത്തത്. 7 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒടുവിൽ ഹർഷ് ദുബെ താരത്തെ പുറത്താക്കി. പിന്നീട്, ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറിന്റെ കാമിയോ റോൾ ആയിരുന്നു. 12 പന്തിൽ 31 റൺസ് ആണ് താരം അടിച്ചെടുത്തത്.

എന്നാൽ, ഡേവിഡ് പെയിൻ എറിഞ്ഞ 12മത്തെ ഓവറിൽ കാര്യങ്ങൾ മാറി മറഞ്ഞു. 12.2 ഓവറിൽ പടിദാറിനെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ തന്നെ ജിതേഷ് ശർമയും പുറത്തായതോടെ ബംഗളൂരു സമ്മർദ്ദത്തിലായി. പിന്നീട് കോഹ്‌ലിയുടെ ഊഴമായിരുന്നു. കരുതലോടെ ബൗളർമാരെ നേരിട്ട കോഹ്‌ലി 33 പന്തിൽ അർധ സെഞ്ച്വറി നേടി. തുടർന്നും ഹൈദരാബാദ് ബൗളർമാരെ ആക്രമിച്ചു കളിച്ച കോഹ്‌ലിയുടെ ബലത്തിൽ ആർസിബി 15.4 ഓവറിൽ ലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇഷാൻ കിഷൻ, അനികേത് വർമ എന്നിവരുടെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് 201 റൺസ് നേടിയത്. അനികേത് വർമ 17 ബൗളിൽ 43 റൺസും ഇഷാൻ 38 പന്തിൽ 80 റൺസ് നേടിയിരുന്നു. ബംഗളൂരുവിന് വേണ്ടി ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

RCB Beat SRH as Kohli, Padikkal Power Chase in IPL 2026 Opener.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാസര്‍കോടും മഞ്ചേശ്വരത്തും ഡീലോ! അറിയില്ല, സതീശനോട് തന്നെ ചോദിക്കൂ'

പാചക വാതക സിലിണ്ടര്‍ തരൂ, മൂന്നാറിലെ റിസോര്‍ട്ടില്‍ കുടുംബസമേതം താമസിക്കാം; ഗംഭീര ഓഫര്‍

അമ്പോ,ഇതെന്താ പക്ഷിയാണോ?; ഇഷാനെ ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കി ഫിൽ സാൾട്ട് -വിഡിയോ

ഹോട്ടല്‍ ഉടമയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി, സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമം; വീണ്ടും അറസ്റ്റ്

10 സെക്കൻഡിനുള്ളിൽ മറുപടി, അസ്ഥിരമായ കാലാവസ്ഥയിൽ ആശ്വാസമേകി ദുബൈ പൊലീസ്

SCROLL FOR NEXT