വിക്കറ്റ് വീഴ്ത്തിയ ചെന്നൈയുടെ ആഹ്ലാദം / IMAGE CREDIT: IPL 
Sports

മഹീഷും മോയിന്‍ അലിയും എറിഞ്ഞുവീഴ്ത്തി; ബാംഗ്ലൂര്‍ റോയല്‍സിനെതിരെ ചെന്നൈയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സിന് 174 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സിന് 174 റണ്‍സ് വിജയലക്ഷ്യം. പത്തൊന്‍പതാം ഓവറില്‍ മൂന്ന് മഹീഷ് തീഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ചാലഞ്ചേഴ്‌സിനെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ ഒതുക്കി. മധ്യഓവറുകളിലെ മോയിന്‍ അലിയുടെ ബൗളിങ്ങാണ് ചാലഞ്ചേഴ്‌സിന്റെ
കൂറ്റന്‍ സ്‌കോര്‍ തടഞ്ഞുനിര്‍ത്തിയത്.

ചെന്നൈയ്ക്കായി മഹീഷും മോയിന്‍ അലിയും രവീന്ദ്ര ജഡേജയുമാണ് മികച്ച ബൗളിങ് പുറത്തെടുത്തത്. ഇരുവരും 12ഓവറുകളില്‍ വഴങ്ങിയത് വെറും 75 റണ്‍സ് മാത്രമാണ്. അതിനിടെ 5 വിക്കറ്റുകളും വീഴ്ത്തി.

മഹിപാലാണ് റോയല്‍ചാലഞ്ചേഴ്‌സിനായി കൂടുതല്‍ റണ്‍സ് നേടിയത്. 27 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. വീരാട് കോലി 30 റണ്‍സും ഡൂപ്ലസി  38 റണ്‍സും നേടി. മാക്‌സ് വെല്‍  ഈ മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി. വെറും മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. രജത് പട്യാദാര്‍ 21 റണ്‍സും ദിനേഷ് കാര്‍ത്തിക് 26 റണ്‍സും നേടി. ടോസ് നേടിയ ധോണി ബാംഗ്ലൂരുവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം