വിരാട് കോഹ് ലി  ഫയൽ/പിടിഐ
Sports

കോഹ് ലിയോ പട്ടീദാറോ?; ആര്‍സിബിയുടെ പുതിയ ക്യാപ്റ്റനെ ഇന്നറിയാം

ഓള്‍റൗണ്ടര്‍ ക്രുണാള്‍ പാണ്ഡ്യയെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ഐപിഎല്‍ 2025 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു ടീമിനെ ആരു നയിക്കുമെന്ന് ഇന്നറിയാം. പുതിയ ക്യാപ്റ്റനെ ടീം മാനേജ്‌മെന്റ് ഇന്ന് പ്രഖ്യാപിക്കും. വിരാട് കോഹ് ലി നായക പുതിയ സീസണില്‍ ടീമിനെ നയിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

എന്നാല്‍ കോഹ് ലി നായകനായേക്കില്ലെന്നാണ് പുതിയ വാർത്തകൾ‍. ഇന്ത്യൻ താരം രജത് പട്ടീദാറിന്റെ പേരാണ് നായകസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഓള്‍റൗണ്ടര്‍ ക്രുണാള്‍ പാണ്ഡ്യയെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ ടീമിന്റെ നായകനാണ് ക്രുണാള്‍ പാണ്ഡ്യ.

2013 മുതല്‍ 2021 വരെ വിരാട് കോഹ്ലി ആര്‍സിബി ക്യാപ്റ്റനായിരുന്നിട്ടുണ്ട്. തുടര്‍ന്ന് ഫാഫ് ഡു പ്ലെസിസ് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഈ സീസണില്‍ 40 കാരനായ ഡുപ്ലെയിസ് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുക.

വിരാട് കോഹ് ലി ആര്‍സിബിയെ 143 മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. 68 ജയം, 70 തോല്‍വി, ഫലമില്ലാതെ നാല് എന്നിങ്ങനെയാണ് കോഹ് ലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്. ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഇത്തവണ കിരീടം നേടണമെന്ന ലക്ഷ്യത്തോടെയാണ് ടീം തയ്യാറെടുപ്പ് നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT