പായൽ ഘോഷ്, മുഹമ്മദ് ഷമി 
Sports

ഷമിയുടെ ഭാര്യയാവാന്‍ തയാര്‍; വിവാഹാഭ്യര്‍ഥനയുമായി ബോളിവുഡ് നടി

ലോകകപ്പില്‍ മികച്ച ഫോമിലാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ മികച്ച ഫോമിലാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. നാലുമത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളാണ് താരം നേടിയത്. ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് വേട്ടയില്‍ മുന്‍നിരയിലാണ് താരം. ലോകകപ്പില്‍ ആരാധകരുടെ പ്രിയപ്പെട്ട താരമായി തിളങ്ങുന്ന ഷമിക്ക് വന്ന വിവാഹാഭ്യര്‍ഥനയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ബോളിവുഡ് നടിയും രാഷ്ട്രീയക്കാരിയുമായ പായല്‍ ഘോഷാണ് ഷമിയുടെ രണ്ടാമത്തെ ഭാര്യയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. സോഷ്യല്‍മീഡിയയിലാണ് പായല്‍ ഘോഷ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. പായല്‍ ഘോഷിന്റെ വിവാഹാഭ്യര്‍ഥനയുമായി ബന്ധപ്പെട്ട് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2020ലാണ് നടിയായ പായല്‍ ഘോഷ് രാംദാസ് അത്താവലെയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നിലവില്‍ വനിതാവിഭാഗം വൈസ് പ്രസിഡന്റ് ആണ് പായല്‍ ഘോഷ്. ഹസിന്‍ ജഹാന്‍ ആണ് ഷമിയുടെ ഭാര്യ. നിലവില്‍ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍