റയല്‍ മാഡ്രിഡ് ടീം  എഎഫ്പി
Sports

വരുമാനത്തില്‍ റെക്കോര്‍ഡ് ! 100 കോടി കടക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ ക്ലബ്ബായി റയല്‍ മാഡ്രിഡ്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: വരുമാനത്തില്‍ 100 കോടി യൂറോ കടക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ ക്ലബ്ബായി റയല്‍ മാഡ്രിഡ്. 2023-24 വര്‍ഷത്തില്‍ 16 ദശലക്ഷം യൂറോയുടെ അറ്റാദായമാണ് ക്ലബ് നേടിയത്. 2023-24 സീസണില്‍ താരങ്ങളുടെ കൈമാറ്റം പരിഗണിക്കാതെയുള്ള വരുമാനം 1.073 ബില്ല്യണ്‍ യൂറോയിലെത്തി, ക്ലബ്ബിന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരപ്രകാരം ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനം കൂടുതലാണ്.

സ്ഥിര ആസ്തികള്‍ വിനിയോഗിക്കാതെ പ്രവര്‍ത്തന വരുമാനത്തില്‍ ക്ലബിന് 100 കോടി കടക്കാനായി. ഇത് മുമ്പ് ഒരു ഫുട്‌ബോള്‍ ക്ലബ്ബും നേടിയിട്ടില്ല. ക്ലബ് 2023/24 സാമ്പത്തിക വര്‍ഷം 16 മില്യണ്‍ യൂറോ നികുതിക്ക് ശേഷമുള്ള ലാഭത്തോടെ ക്ലോസ് ചെയ്തു, മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം കൂടുതലാണ് (12 ദശലക്ഷം യൂറോ). മാത്രമല്ല, 574 ദശലക്ഷം യൂറോയുടെ മൊത്തം ആസ്തി നിലനിര്‍ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റയല്‍ മാഡ്രിഡിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് നവീകരിച്ച സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയമാണ്, അവിടെ നടക്കുന്ന ഒന്നിലധികം സംഗീത നിശകളും കായിക മത്സരങ്ങളും കാരണം പ്രതിവര്‍ഷം ക്ലബ് ഒരു കോടി ഡോളര്‍ നേടുമെന്നാണ് പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'