ഫോട്ടോ: ട്വിറ്റർ 
Sports

പകുതി സമയം 10 പേര്‍, ഇഞ്ച്വറി ടൈമില്‍ ഒറ്റ ഗോള്‍! റയല്‍ വീണ്ടും ഒന്നാം സ്ഥാനത്ത്

അലാവസിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് റയല്‍ ജയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. പകുതി സമയത്തിനു ശേഷം പത്ത് പേരായി ചുരുങ്ങിയ അവര്‍ അലാവസിനെതിരായ പോരാട്ടത്തില്‍ കഷ്ടിച്ച് ജയം പിടിച്ചു കടന്നു കൂടിയാണ് തലപ്പത്തേക്ക് തിരിച്ചെത്തിയത്. ഒന്നാമതുണ്ടായിരുന്ന ജിറോണ റയല്‍ ബെറ്റിസുമായി 1-1നു സമനിലയില്‍ കുരുങ്ങിയതും റയലിനു ഒന്നാം സ്ഥാനമുറപ്പിക്കാന്‍ സഹായകമായി. 

അലാവസിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് റയല്‍ ജയിച്ചത്. വിജയ ഗോള്‍ വന്നത് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍. ഇഞ്ച്വറി ടീമില്‍ ലുക്കാസ് വാസ്‌ക്വസാണ് ഹെഡ്ഡറിലൂടെ ടീമിന്റെ വിജയ ഗോള്‍ വലയിലാക്കിയത്. ടോണി ക്രൂസ് നല്‍കിയ കോര്‍ണറിനെ താരം ഹെഡ്ഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. 

കളിയുടെ 54ാം മിനിറ്റില്‍ റയല്‍ നായകന്‍ നാച്ചോയാണ് റെഡ് കാര്‍ഡ് വാങ്ങി പുറത്തായത്. ജയത്തോടെ റയലിനു 45 പോയിന്റുകള്‍. ജിറോണയ്ക്കും ഇത്രയും പോയിന്റുകളുണ്ട്. ഗോള്‍ വ്യത്യാസത്തിലാണ് റയലിന്റെ ഒന്നാം സ്ഥാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT