Real Madrid Under Fire After Mbappe Plays on Misdiagnosed Knee Injury Kylian Mbappe/x
Sports

എംബാപ്പെയുടെ ഇടതുകാൽ മുട്ടിന് പരിക്ക്,സ്കാൻ നടത്തിയത് വലതുകാലിൽ; റയൽ മാഡ്രിഡിന് ഗുരുതര വീഴ്ച

പരിക്കില്ലാത്ത വലതുകാലിൽ സ്കാൻ ചെയ്തതോടെ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിൽ താരം തുടർമത്സരങ്ങൾക്കായി മൈതാനത്ത് ഇറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച. മത്സരത്തിനിടെ താരത്തിന്റെ ഇടതുകാലിലെ മുട്ടിന് ആണ് പരിക്കേറ്റത്. എന്നാൽ മെഡിക്കൽ സംഘം എംആർഐ സ്കാൻ നടത്തിയത് വലതുകാലിൽ . ഇതോടെ മെഡിക്കൽ റിപ്പോർട്ടിൽ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ താരത്തിന് അടുത്ത മത്സരങ്ങൾ കളിക്കാനുള്ള അനുമതി മാനേജ്‌മെന്റ് നൽകിയിരുന്നു.

സെൽറ്റ വിഗോയ്‌ക്കെതിരെ ഡിസംബർ ഏഴിന് നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് ശരിയായ രീതിയിൽ പരിശോധിക്കുന്നതിൽ മെഡിക്കൽ സംഘത്തിന് വൻ വീഴ്ചയാണ് സംഭവിച്ചത്. പരിക്കില്ലാത്ത വലതുകാലിൽ സ്കാൻ ചെയ്തതോടെ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിൽ താരം തുടർമത്സരങ്ങൾക്കായി മൈതാനത്ത് ഇറങ്ങി. തുടർന്ന് പരിക്കേറ്റ കാൽമുട്ടുമായി എംബാപ്പെ മൂന്ന് മത്സരങ്ങൾ കൂടി പൂർത്തിയാക്കി.

ഒടുവിൽ ഡിസംബർ 31-നാണ് റയൽ മാഡ്രിഡ് താരത്തിന് പരിക്കിനെ സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയത്. എന്നാൽ മെഡിക്കൽ ടീമിന് സംഭവിച്ച പിഴവ് മറച്ചു വെക്കാനാണ് ക്ലബ് ശ്രമിച്ചത്. ലിഗമെന്‍റിന് ഏറ്റ ക്ഷതത്തെ നിസാരമായ പരിക്കെന്ന രീതിയിലാണ് ക്ലബ് അവതരിപ്പിച്ചത്. നിലവിൽ എംബാപ്പെയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

Real Madrid Under Fire After Mbappe Plays on Misdiagnosed Knee Injury.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

കാര്‍ ഡിസ്‌പ്ലേയിലും വാട്‌സ്ആപ്പ് ഉപയോഗിക്കാം; കാര്‍പ്ലേ അപ്‌ഡേറ്റ് ഇന്ത്യയിലും

യാതൊരു ചെലവുമില്ലാതെ ആരോ​ഗ്യം മെച്ചപ്പെടുത്താം, മോർണിങ് ദിനചര്യയിൽ 'സൺലൈറ്റ്' കൂടി ചേർക്കൂ

ന്യൂട്ടൻ സിനിമയുടെ കാൻ മാർക്കറ്റ് തുടക്കം; സലിം അഹമ്മദിന്റെ ‘ലെഫ്റ്റോവർ’ പ്രഖ്യാപിച്ചു

SCROLL FOR NEXT