ബെല്ലിങ്‍ഹാമിന്റെ ​ഗോളാഘോഷം/ ട്വിറ്റർ 
Sports

ഇഞ്ച്വറി ടൈം ​ഗോൾ, വീണ്ടും ബെല്ലിങ്ഹാം! പിന്നില്‍ നിന്ന് തിരിച്ചടിച്ച് റയല്‍, തുടര്‍ച്ചയായ നാലാം ജയം

ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചു വരവ്. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇഞ്ച്വറി ടൈമിലെ ഗോളാണ് കളി റയലിനു അനുകൂലമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഗെറ്റാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ വിജയം തുടര്‍ന്നത്.

ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചു വരവ്. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇഞ്ച്വറി ടൈമിലെ ഗോളാണ് കളി റയലിനു അനുകൂലമാക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ മടക്കി റയല്‍ വിജയം സ്വന്തമാക്കിയത്. 

11ാം മിനിറ്റില്‍ ബോര്‍ഹ മയോറലാണ് റയലിനെ ഞെട്ടിച്ചു ഗെറ്റാഫയെ മുന്നിലെത്തിച്ചത്. എന്നാല്‍ 47ാം മിനിറ്റില്‍ ജോസെലുവിലൂടെ റയല്‍ ഗോള്‍ മടക്കി. മത്സരം സമനിലയിലേക്കെന്നു തോന്നിപ്പിച്ച ഘട്ടത്തിലാണ് ബെല്ലിങ്ഹാമിന്റെ ഗോള്‍. റീ ബൗണ്ടിലായിരുന്നു ഈ ഗോളിന്റെ പിറവി. 

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ ബെല്ലിങ്ഹാം ഇത്തവണയും ആ മികവ് ആവര്‍ത്തിച്ചു. നിര്‍ണായക ഗോളിലൂടെ താരം ഒരിക്കല്‍ കൂടി റയലിന്റെ ഹീറോ ആയി. 

നാല് തുടര്‍ വിജയങ്ങളുമായി റയല്‍ ലാ ലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അവര്‍ക്ക് 12 പോയിന്റുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT