ഫോട്ടോ: പിടിഐ 
Sports

ഒരു ദയയും കാണിക്കാതെ ബെന്‍ സ്‌റ്റോക്‌സ്; കിവികളെ തച്ചു തകര്‍ത്തു, ഇംഗ്ലണ്ടിനു ജയം

124 പന്തില്‍ ബെന്‍ സ്റ്റോക്‌സ് അടിച്ചെടുത്തത് 182 റണ്‍സ്. 15 ഫോറും ഒന്‍പത് സിക്‌സും സഹിതമായിരുന്നു കത്തിക്കയറിയ ബാറ്റിങ്

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ന്യൂസിലന്‍ഡിനു സ്വപ്‌ന സമാന തുടക്കം നല്‍കിയപ്പോള്‍ ഓവലില്‍ ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച എത്ര റണ്ണില്‍ ആയിരിക്കും എന്നു ആരാധകര്‍ ഒരുവേള കണക്കു കൂട്ടി. 13 റണ്‍സില്‍ നില്‍ക്കെ ജോ റൂട്ടിനെ നാല് റണ്‍സില്‍ ക്ലീന്‍ ബൗള്‍ഡാക്കി ബോള്‍ട്ട് വീണ്ടും ഞെട്ടിച്ചതോടെ അക്കാര്യം കൂടുതല്‍ വ്യക്തമായെന്നും കരുതി. 

എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഡേവിഡ് മാലനെ കൂട്ടുപിടിച്ച് ഓള്‍റൗണ്ടറും ടെസ്റ്റ് നായകനുമായ ബെന്‍ സ്‌റ്റോക്‌സ് തന്റെ വിശ്വരൂപം പുറത്തെടുത്തതോടെ എല്ലാം അടിമുടി മാറി. കിവി ബൗളര്‍മാര്‍ക്ക് പിന്നെ നിലത്തു നില്‍ക്കാന്‍ നേരമുണ്ടായില്ല. 124 പന്തില്‍ ബെന്‍ സ്റ്റോക്‌സ് അടിച്ചെടുത്തത് 182 റണ്‍സ്. 15 ഫോറും ഒന്‍പത് സിക്‌സും സഹിതമായിരുന്നു കത്തിക്കയറിയ ബാറ്റിങ്. 

താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.1 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ക്ക് മുന്നില്‍ വച്ചത് 368 റണ്‍സ്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് നിര ഒട്ടും ആത്മവിശ്വാസം പ്രകടിപ്പിക്കാതെ 200 പോലും കടക്കാതെ 39 ഓവറില്‍ വെറും 187 റണ്‍സിനു പുറത്ത്. ഇംഗ്ലണ്ടിനു 181 റണ്‍സിന്റെ കൂറ്റന്‍ ജയം. നാല് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇതോടെ ഇംഗ്ലണ്ട് 2-1ന് മുന്നില്‍. 

സ്‌റ്റോക്‌സിനു പുറമെ ഡേവിഡ് മാലന്‍ (96) അര്‍ധ സെഞ്ച്വറി നേടി. താരം 95 പന്തില്‍ 12 ഫോറും ഒരു സിക്‌സും പറത്തി. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (38) ആണ് പിടിച്ചു നിന്ന മറ്റൊരാള്‍. മറ്റു താരങ്ങളെല്ലാം ചടങ്ങ് തീര്‍ത്ത് മടങ്ങി. 

സ്റ്റോക്‌സിന്റെ മാരക പ്രഹരത്തിലും കുലുങ്ങാതെ പന്തെറിഞ്ഞ ബോള്‍ട്ട് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കിവി നിരയില്‍ വേറിട്ടു നിന്നു. ബെന്‍ ലിസ്റ്റര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ലോക്കി ഫെര്‍ഗൂസന്‍ ഒന്‍പതോവറില്‍ 80 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രചിന്‍ രവീന്ദ്ര രണ്ടോവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. വിട്ടുകൊടുത്തത് 28 റണ്‍സ്. 

മറുപടി ബാറ്റിങില്‍ ഗ്ലെന്‍ ഫിലിപ്‌സ് മാത്രം പൊരുതി. താരം അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 72 റണ്‍സ് എടുത്തു. 28 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയും അല്‍പ്പ നേരം ക്രീസില്‍ നിന്നു. മറ്റൊരാളും 20നു അപ്പുറത്തേക്ക് സ്‌കോര്‍ ചെയ്തില്ല. 

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. റീസ് ടോപ്‌ലി രണ്ട് വിക്കറ്റെടുത്തു. സാം കറന്‍, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT