മായങ്ക് യാദവ്  എക്സ്
Sports

മായങ്ക് മടങ്ങിയെത്തുന്നു! ലഖ്‌നൗവിന് പ്രതീക്ഷ

പരിക്കേറ്റ് താരം ദീര്‍ഘ നാളായി വിശ്രമത്തിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കഴിഞ്ഞ ഐപിഎല്ലില്‍ പേസ് ബൗളിങുമായി വിസ്മയിപ്പിച്ച മായങ്ക് യാദവ് മടങ്ങിയെത്തുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ മായങ്കിനു പരിക്കേറ്റ് തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. പരിക്കു മാറി താരം ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ്.

നാളെ ടീമിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ ടീം 11 കോടിയ്ക്ക് താരത്തെ നിലനിര്‍ത്തിയിരുന്നു. നിലവില്‍ ബിസിസിഐയുടെ ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. താരത്തിനു കളിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.

നടുവിനേറ്റ പരിക്കിനെ തുടര്‍ന്നു താരം ദീര്‍ഘ നാളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിനു നാല് മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്.

താരത്തിന്റെ തിരിച്ചു വരവ് എല്‍എസ്ജിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. നിലവില്‍ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയാം; 'പവര്‍ കട്ട്' അലര്‍ട്ട് ഇന്നുമുതല്‍

മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് അക്രമം; വനിതാ എഎസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ

ട്രാവൻകൂർ ദേവസ്വം ബോർഡിൽ ഒഴിവ്; നേരിട്ട് നിയമനം; ബിസിനസ് അനലിസ്റ്റ് തസ്തിക, 7 ഒഴിവുകൾ !

വിഎച്ച്പിയുടെ ഗർബ വിലക്ക് തള്ളി കേന്ദ്രമന്ത്രി; 'ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ, ആരെയും ഒഴിവാക്കാനാകില്ല'

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്