ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം 
Sports

ബാറ്റിങ് പൊസിഷന്‍ ഏതുമായിക്കോട്ടെ, ഞാനായിരിക്കും ഏറ്റവും മികച്ച താരം: ക്രിസ് ഗെയ്ല്‍

അഞ്ചാം നമ്പറിലെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാവും. ലോകത്തിലെ ഏറ്റവും മികച്ച മൂന്നാം നമ്പറുകാരനുമാവും ഞാന്‍

Author : സമകാലിക മലയാളം ഡെസ്ക്

സെന്റ് ജോണ്‍: ബാറ്റിങ് പൊസിഷന്‍ ഏതായാലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരിക്കും താനെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കാനും താന്‍ അനുയോജ്യനാണെന്ന് ഗെയ്ല്‍ പറയുന്നു. 

ഇപ്പോള്‍ മൂന്നാം സ്ഥാനത്തെ സ്‌പെഷ്യലിസ്റ്റിനെ പോലെയാണ് ഞാന്‍. അനില്‍ കുംബ്ലേയാണ് ആ റോള്‍ ഏറ്റെടുക്കാന്‍ പറഞ്ഞത്. ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് അദ്ദേഹം ഇത് പറഞ്ഞിരുന്നു. ബാറ്റിങ് പൊസിഷന്‍ മാറ്റം എനിക്കൊരു പ്രശ്‌നവും ഇല്ലാത്ത കാര്യമാണ്. മായങ്കും, രാഹുലും ഓപ്പണിങ്ങില്‍ മികവ് കാണിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് എന്നെ ഇറക്കി അവര്‍ പരീക്ഷണം നടത്തി, ഗെയ്ല്‍ പറയുന്നു. 

സ്പിന്നിന് എതിരെ കളിക്കുന്നതില്‍ എനിക്ക് മികവുണ്ട്. വിന്‍ഡിസ് ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ ഏത് റോളാണോ അവര്‍ നല്‍കുന്നത് അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഓപ്പണിങ്ങില്‍, മൂന്നാമത്, അഞ്ചാമത് എല്ലാം കളിക്കാന്‍ എനിക്കിണങ്ങും. അഞ്ചാം നമ്പറിലെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാവും. ലോകത്തിലെ ഏറ്റവും മികച്ച മൂന്നാം നമ്പറുകാരനുമാവും ഞാന്‍.

മൂന്ന് ടി20 ലോക കിരീടങ്ങള്‍ എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. ടി20 ലോക കിരീടം നേടുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ എന്റെയുള്ളിലുള്ളത്. ഇനി വരുന്ന ടി20 പരമ്പരകളില്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കും. ലോകകപ്പ് അകലെയാണെന്ന് തോന്നും. പക്ഷേ കണ്ണടച്ച് തുറക്കുമ്പോഴേക്കും അടുത്തെത്തും. അതിനാല്‍ ഊര്‍ജം നിലനിര്‍ത്തി, ഫിറ്റ്‌നസോടെ ഒരുങ്ങാനാവണം എന്നും ഗെയ്ല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്