അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

'റിലീസ് ചെയ്യു, ഇത് നീതിയല്ല'; അര്‍ജുന് അവസരം നിഷേധിച്ച മുംബൈക്കെതിരെ ആരാധകര്‍

സീസണിലെ അവസാന മത്സരത്തിലും അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ വിമര്‍ശനവുമായി ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സീസണിലെ അവസാന മത്സരത്തിലും അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ വിമര്‍ശനവുമായി ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സര ഫലം മുംബൈക്ക് ഗൗരവമല്ലെന്നിരിക്കെ എന്തുകൊണ്ട് അര്‍ജുന് അവസരം നല്‍കിയില്ല എന്നാണ് ആരാധകരുടെ ചോദ്യം. 

കഴിഞ്ഞ രണ്ട് സീസണുകളായി മുംബൈയുടെ താരമാണ് അര്‍ജുന്‍. ഈ സീസണില്‍ അര്‍ജുനെ മുംബൈ സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്കും. എന്നാല്‍ ഒരു മത്സരം പോലും കളിപ്പിച്ചില്ല. നെറ്റ്‌സില്‍ ബൗള്‍ ചെയ്യിക്കാന്‍ വേണ്ടി മാത്രമാണോ അര്‍ജുനെ മുംബൈ വാങ്ങിയത് എന്ന് ആരാധകര്‍ ചോദിക്കുന്നു. 

ഋത്വിക് ഷോക്കീന് പകരം അര്‍ജുനെ കളിപ്പിക്കാമായിരുന്നു എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്തിനാണ് നിങ്ങളൊരു പ്രതിഭയെ പാഴാക്കുന്നത് എന്നും റിലീസ് ചെയ്യാനുമാണ് കമന്റുകള്‍ നിറയുന്നത്. മറുവശത്ത് തന്റെ ബാറ്റിങ്ങിന്റേയും ബൗളിങ്ങിന്റേയും വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച് അര്‍ജുന്‍ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ട20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT