നെയ്മറെ ഒഴിവാക്കണം, സിദാനെ കൊണ്ടുവരണം; എംബാപ്പെ 3 നിബന്ധനകള്‍ വെച്ചതായി റിപ്പോര്‍ട്ട്‌

പിഎസ്ജിയില്‍ തുടരാന്‍ എംബാപ്പെ സമ്മതിച്ചത് തന്റെ മൂന്ന് ആവശ്യങ്ങള്‍ ക്ലബ് അംഗീകരിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്
എംബാപ്പെ/ഫയല്‍ ചിത്രം
എംബാപ്പെ/ഫയല്‍ ചിത്രം

പാരീസ്: പിഎസ്ജിയില്‍ തുടരാന്‍ എംബാപ്പെ സമ്മതിച്ചത് തന്റെ മൂന്ന് ആവശ്യങ്ങള്‍ ക്ലബ് അംഗീകരിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. നെയ്മറെ ഒഴിവാക്കണം എന്നതാണ് ആവശ്യങ്ങളില്‍ ഒന്ന് എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നു. 

സിനദിന്‍ സിദാനെ പരിശീലകനായി കൊണ്ടുവരും, ഡെംബെലെയെ ക്ലബിലെത്തിക്കും നെയ്മറെ ഒഴിവാക്കും എന്നീ ഉറപ്പുകളാണ് എംബാപ്പെയ്ക്ക് പിഎസ്ജി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നത്തിലേക്ക് അടുക്കാന്‍ പിഎസ്ജി സിദാനെ കൊണ്ടുവന്നേക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്. 

ഡെംബെലെ ഫ്രീ ഏജന്റ് ആവുന്നതോടെ താരത്തെ പാരിസിലേക്ക് എത്തിക്കുക പിഎസ്ജിക്ക് ബുദ്ധിമുട്ടാവില്ല. പാസ് നല്‍കാന്‍ വിസമ്മതിച്ചതിന് ഉള്‍പ്പെടെ നെയ്മറുമായി എംബാപ്പെയ്ക്ക് അസ്വാരസ്യങ്ങള്‍ ഉണ്ടായതിന്റെ റിപ്പോര്‍ട്ടുകള്‍ അടിക്കടി പുറത്ത് വന്നിരുന്നു. 2017ല്‍ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് എത്തിയത്. 

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ നെയ്മറിന് എതിരെ പിഎസ്ജി ആരാധകര്‍ തിരിഞ്ഞിരുന്നു. എന്നാല്‍ എംബാപ്പെയ്ക്ക് അപ്പോഴും ആരാധകരുടെ പിന്തുണ ലഭിച്ചു. മെസി, എംബാപ്പെ എന്നിവരെ മുന്നേറ്റത്തില്‍ നിര്‍ത്തി നെയ്മറോട് പിഎസ്ജി ഗുഡ്‌ബൈ പറയാനുള്ള സാധ്യതകളാണ് തെളിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com