പണമെറിഞ്ഞ് എംബാപ്പെയുടെ മനസ് മാറ്റി പിഎസ്ജി? പ്രതിമാസം 4 മില്യണ്‍ പൗണ്ട് പ്രതിഫലം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2022 04:19 PM  |  

Last Updated: 21st May 2022 04:19 PM  |   A+A-   |  

mbappe123

എംബാപ്പെ/ഫയല്‍ ചിത്രം

 

പാരീസ്: റയല്‍ മാഡ്രിഡിലേക്ക് എംബാപ്പെ എത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശക്തമാവുന്നത്. ക്ലബിലേക്ക് താരം എത്തില്ലെന്ന് റയല്‍ ഉടമ ഫ്‌ളോറന്റിനോ പെരസ് ടീമിനെ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

150 മില്യണ്‍ യൂറോ സൈനിങ് ഫീ ആയാണ് പിഎസ്ജിയും റയലും എംബാപ്പെയ്ക്ക് മുന്‍പില്‍ ഓഫര്‍ വെച്ചത്. ശമ്പളത്തിനും ബോണസിനും പുറമെ ആയിരുന്നു ഇത്. എന്നാല്‍ പ്രതിമാസം പ്രതിഫലമായി പിഎസ്ജി നാല് മില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്തതോടെ എംബാപ്പെ മനസ് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. 

റയലും പിഎസ്ജിയും മുന്‍പോട്ട് വെച്ച കരാര്‍ ഏറെ കുറെ സമാനമാണ് എന്നും ഇനി തീരുമാനമെടുക്കേണ്ടത് എംബാപ്പെയാണെന്നുമാണ് താരത്തിന്റെ മാതാവ് പ്രതികരിച്ചത്. ബെര്‍ണാബ്യുവിലേക്ക് എംബാപ്പെയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കാം 

കാര്യവട്ടത്ത് ആരവം ഉയരും; ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 മത്സരത്തിന് വേദിയാവുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ