യുവരാജ് സിങ്/ ഫയൽ 
Sports

'അശ്വിന്റെ നേട്ടം അംഗീകരിക്കാനുള്ള മടി'; യുവരാജ് സിങ്ങിന് എതിരെ ആരാധകര്‍ 

അശ്വിന്റെ നേട്ടം അംഗീകരിക്കാതിരിക്കാനാണ് യുവരാജ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊട്ടേര സ്‌റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശിച്ച ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങിന് എതിരെ ആരാധകര്‍. മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിക്കുന്നതല്ലെന്നും, ഇതുപോലത്തെ പിച്ചിലാണെങ്കില്‍ അനില്‍ കുംബ്ലേയും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം 800 വിക്കറ്റും, ആയിരം വിക്കറ്റുമെല്ലാം നേടുമായിരുന്നില്ലേ എന്നുമാണ് യുവരാജ് സിങ് ട്വീറ്റ് ചെയ്തത്. 

അശ്വിന്റെ നേട്ടം അംഗീകരിക്കാതിരിക്കാനാണ് യുവരാജ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു. മുഹമ്മദ് ഷമിയും, ഇഷാന്ത് ശര്‍മയും ഇംഗ്ലണ്ടിലാണ് ജനിച്ചിരുന്നത് എങ്കില്‍ അവര്‍ 400, 600 വിക്കറ്റ് വീഴ്ത്തുമായിരുന്നോ എന്നും യുവരാജ് സിങ്ങിനോട് ആരാധകര്‍ ചോദിക്കുന്നു. 

മൊട്ടേര ടെസ്റ്റിലൂടെ 400 വിക്കറ്റ് നേട്ടത്തിലേക്ക് അശ്വിന്‍ എത്തിയിരുന്നു. അതിവേഗത്തില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളര്‍ എന്ന നേട്ടമാണ് ഇവിടെ അശ്വിന്‍ സ്വന്തമാക്കിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയപ്പോല്‍ ഏഴ് വിക്കറ്റാണ് അശ്വിന്‍ പിഴുതത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ