ഫോട്ടോ: ട്വിറ്റർ 
Sports

'20 കോടി രൂപയ്ക്ക് മുകളില്‍ പ്രതിഫലം'; ഐപിഎല്‍ താര ലേലത്തില്‍ രാഹുല്‍ പണം വാരുമെന്ന് മുന്‍ താരം 

ഐപിഎല്‍ 2022 സീസണിന് മുന്‍പായി വരുന്ന താര ലേലത്തില്‍ കെ എല്‍ രാഹുല്‍ പണം വാരുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ 2022 സീസണിന് മുന്‍പായി വരുന്ന താര ലേലത്തില്‍ കെ എല്‍ രാഹുല്‍ പണം വാരുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. താര ലേലത്തിലേക്ക് രാഹുലിന്റെ പേര് എത്തിയാല്‍ 20 കോടിക്ക് മുകളിലേക്ക് വില ഉയരും എന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. 

കെഎല്‍ രാഹുലിന്റെ പേര് ലേലത്തിലേക്ക് എത്തിയാല്‍...കളിക്കാരുടെ പ്രതിഫലത്തില്‍ നിയന്ത്രണങ്ങള്‍ വെച്ചില്ലെങ്കില്‍... ലേലത്തില്‍ ഏറ്റവും വിലമതിക്കുന്ന താരമാവും രാഹുല്‍. 20 കോടിക്ക് മുകളില്‍...ട്വിറ്ററില്‍ ആകാശ് ചോപ്ര കുറിച്ചു. 

കഴിഞ്ഞ അഞ്ച് ടി20കളില്‍ നാല് അര്‍ധ ശതകം
 

ന്യൂസിലാന്‍ഡിന് എതിരെ റാഞ്ചിയില്‍ മിന്നും ബാറ്റിങ് ആണ് കെഎല്‍ രാഹുലില്‍ നിന്ന് വന്നത്. 49 പന്തില്‍ നിന്ന് 65 റണ്‍സ് നേടി. കഴിഞ്ഞ 5 ടി20യില്‍ നിന്ന് ഇത് കെഎല്‍ രാഹുലിന്റെ നാലാമത്തെ അര്‍ധ ശതകമാണ്. രോഹിത്തിനൊപ്പം നിന്ന് 117 റണ്‍സിന്റെ കൂട്ടുകെട്ടും രാഹുല്‍ കണ്ടെത്തി. 

റാഞ്ചിയില്‍ 11ാം ഓവറില്‍ ആദം മില്‍ന് എതിരെ രാഹുല്‍ സിക്‌സും ആകാശ് ചോപ്ര ഇവിടെ ചൂണ്ടിക്കാണിക്കുന്നു. ആദം മില്‍നെയുടെ ഫുള്ളര്‍ ഡെലിവറിയില്‍ ഡീപ്പ് എക്സ്രാ കവറിലേക്ക് രാഹുല്‍ പറത്തുകയായിരുന്നു. പേസറെ കവറിലേക്ക് പറത്തുന്നവരില്‍ കെഎല്‍ രാഹുലിനേക്കാള്‍ മിടുക്കനായൊരു ബാറ്റ്‌സ്മാന്‍ ഇല്ല എന്നും ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT