സുരേഷ് റെയ്‌ന/ഫയല്‍ ചിത്രം 
Sports

ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സുരേഷ് റെയ്‌ന; ബാറ്റിങ് പരിശീലനം ആരംഭിച്ചു

ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി ബാറ്റിങ് പരിശീലനം നടത്തി ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി ബാറ്റിങ് പരിശീലനം നടത്തി ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. ഇതോടെ ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയാണോ എന്ന ചോദ്യം ഉന്നയിക്കുകയാണ് ആരാധകര്‍. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് റെയ്‌ന വിരമിച്ച് കഴിഞ്ഞു. എന്നാല്‍ 2021 വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ച റെയ്‌നയെ 2022ല്‍ ഒരു ടീമും സ്വന്തമാക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഏതാനും കളിക്കാര്‍ക്കൊപ്പം പരിശീലനം നടത്തുന്ന വീഡിയോയാണ് റെയ്‌ന പങ്കുവെക്കുന്നത്. 

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കളിക്കാനായില്ലെങ്കിലും കമന്ററിയിലും മറ്റുമായി സുരേഷ് റെയ്‌ന നിറഞ്ഞിരുന്നു. ഇപ്പോള്‍ നടത്തുന്ന പരിശീലനം കളിയിലേക്ക് മടങ്ങി എത്തുന്നതിന് വേണ്ടിയാണോ അല്ലയോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് റെയ്‌ന ക്രിക്കറ്റ് പരിശീലനം നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !