പരിക്കേറ്റ വില്ല്യംസനെ പുറത്തേക്ക് കൊണ്ടു പോകുന്നു/ പിടിഐ 
Sports

ഗുജറാത്തിന് ആശങ്ക; കാല്‍മുട്ടിന് പരിക്കേറ്റ വില്ല്യംസന് ഐപിഎല്‍ നഷ്ടമായേക്കും

ഫീല്‍ഡിങിനിടെയാണ് 32കാരനായ കിവി താരത്തിന്റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് വിജയത്തുടക്കമിട്ടു. വിജയ ആഘോഷത്തിനിടെ ടീമിന് നിരാശയും നേരിടേണ്ടി വന്നു. ന്യൂസിലന്‍ഡ് മുന്‍ നായകനും ഈ സീസണില്‍ ഗുജറാത്ത് ടീമിലെത്തുകയും ചെയ്ത കെയ്ന്‍ വില്ല്യംസന് ഫീല്‍ഡിങിനിടെ പരിക്കേറ്റതാണ് ടീമിനെ ആശങ്കയിലാക്കിയത്. 

ഫീല്‍ഡിങിനിടെയാണ് 32കാരനായ കിവി താരത്തിന്റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്. ഇതോടെ വില്ല്യംസന്റെ ഐപിഎല്‍ കളിയും അവതാളത്തിലായി.  

ചെന്നൈ ബാറ്റിങിനിടെ ഗുജറാത്തിനായി വില്ല്യംസന്‍ ബൗണ്ടറി ലൈനിന് അരികിലായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. 13ാം ഓവറിലാണ് താരത്തിന് പരിക്കേറ്റ് പുറത്താകേണ്ടി വന്നത്. ചെന്നൈ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ സിക്‌സെന്നുറച്ച ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വില്ല്യംസന് പരിക്കേറ്റത്. പന്ത് സിക്‌സാകുന്നത് തടയാന്‍ വില്ല്യംസന് സാധിച്ചെങ്കിലും അതിനിടെ മുട്ടിന് പരിക്കേറ്റ് താരം നിലത്ത് വീഴുകയായിരുന്നു. 

പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പരിക്കേറ്റതിന് പിന്നാലെ വില്ല്യംസനെ താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടില്‍ നിന്നു കൊണ്ടു പോയത്. ഇതോടെയാണ് താരത്തിന് പരിക്ക് ഗുരുതരമാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. വില്ല്യംസന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാകുമോ എന്നു ഉറപ്പില്ലെന്ന് ഐപിഎല്ലിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT