ജര്‍മനി-ഇംഗ്ലണ്ട് മത്സരം കാണാന്‍ ഋഷഭ് പന്ത്/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

ജര്‍മനിയെ ഇംഗ്ലണ്ട് വീഴ്ത്തിയപ്പോള്‍ ഗ്യാലറിയില്‍ ഋഷഭ് പന്തും; വെംബ്ലിയില്‍ യൂറോ പോര് കണ്ട് യുവതാരം

നല്ല അനുഭവം എന്നാണ് വെംബ്ലിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് ഋഷഭ് പന്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ജര്‍മനി-ഇംഗ്ലണ്ട് പോരിനിറങ്ങിയപ്പോള്‍ വെംബ്ലിയിലെ ഗ്യാലറിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇടവേളയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.  

നല്ല അനുഭവം എന്നാണ് വെംബ്ലിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് ഋഷഭ് പന്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കളിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. റഹീം സ്റ്റെര്‍ലിങ്ങും ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി ഗോള്‍ വല കുലുക്കിയത്. 

വെംബ്ലിയില്‍ കഴിഞ്ഞ ഏഴ് കളിയില്‍ ജര്‍മനിക്കെതിരെ തോറ്റ് നില്‍ക്കുന്നതിന്റെ മറുപടിയും ഇവിടെ ഇംഗ്ലണ്ട് നല്‍കി. ഉക്രെയ്‌നാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 20 ദിവസത്തെ ഇടവേളയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ലഭിച്ചത്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ജൂലൈ 15ടെ ടീം അംഗങ്ങള്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍