ഋഷഭ് പന്ത് ( Rishabh Pant ) എക്‌സ്
Sports

പന്ത് വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഷമിയില്ല

നവംബര്‍ 14 ന് കൊല്‍ക്കത്തയിലും, 22 ന് ഗുവാഹത്തിയിലുമാണ് ടെസ്റ്റ് മത്സരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പരിക്കിനെ കീഴ്‌പ്പെടുത്തി വീണ്ടും ടീമിലെത്തിയ പന്താണ് വൈസ് ക്യാപ്റ്റന്‍. അതേസമയം പേസര്‍ മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിച്ചില്ല.

ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെയാണ് കാലിനു പരിക്കേറ്റ് പന്ത് ടീമിനു പുറത്തായത്. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിനു വേണ്ടി 90 റണ്‍സെടുത്ത് പന്ത് ഫോം തെളിയിച്ചിരുന്നു. ശുഭ്മന്‍ ഗില്‍ നായകനായ ടീമില്‍ ദേവ്ദത്ത് പടിക്കല്‍ സ്ഥാനം നിലനിര്‍ത്തി.

ബംഗാള്‍ പേസര്‍ ആകാശ് ദീപ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. ബം​ഗാളിനായി രഞ്ജിട്രോഫിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ തിളങ്ങിയെങ്കിലും വെറ്ററൻ പേസർ മുഹമ്മദ് ഷമിയെ വീണ്ടും പരി​ഗണിച്ചില്ല. നവംബര്‍ 14 ന് കൊല്‍ക്കത്തയിലും, 22 ന് ഗുവാഹത്തിയിലുമാണ് ടെസ്റ്റ് മത്സരങ്ങള്‍.

Wicketkeeper-batsman Rishabh Pant has returned to the Indian squad for the Test series against South Africa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രശാന്തിനെ മാറ്റും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്‍റ്; ദേവകുമാറും സമ്പത്തും പരിഗണനയില്‍

ഉറക്കത്തിന്റെ പൊസിഷൻ മാറിയാൽ മരണം വരെ സംഭവിക്കാം

ആൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഇക്കാര്യങ്ങളുടെ പങ്ക് വലുത്

'എന്റെ മരണകാരണം പുറംലോകത്തെ അറിയിക്കണം'; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

വെറും 5 സിനിമകളിൽ നായകൻ, അച്ഛന് പിന്നാലെ ഹാട്രിക് അടിച്ച് മോനും; 'ഡീയസ് ഈറെ' 50 കോടി ക്ലബ്ബിൽ

SCROLL FOR NEXT