'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

താരം ദേശീയ ടീമില്‍ നിന്ന് പിന്മാറിയതിന്റെ കാരണങ്ങള്‍ മനസിലാക്കാനായി നടത്തിയ ആഭ്യന്തര അന്വേഷണത്തിനിടെയാണ്, താന്‍ മയക്കുമരുന്ന് ആസക്തിയുമായി മല്ലിടുകയാണെന്ന് വില്യംസ് വെളിപ്പെടുത്തിയത്.
Former Zimbabwe cricket captain Sean Williams
ഷോണ്‍ വില്യംസ്‌
Updated on
1 min read

ഹരാരെ: മയക്കുമരുന്നിന് അടിമയായതിനാല്‍ സിംബാബ്‌വെ മുന്‍ നായകന്‍ ഷോണ്‍ വില്യംസിനെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം അധികൃതര്‍. ഇതോടെ 39കാരനായ വില്യംസിന്റെ ക്രിക്കറ്റ് കരിയറിന് അന്ത്യമായി. എന്നാല്‍ താരം ഏത് തരം മയക്കുമരുന്നിന് അടിമയെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയില്ല

Former Zimbabwe cricket captain Sean Williams
അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

അടുത്തിടെ ഐസിസി ട്വന്റി 20 ലോകകപ്പിന് മുന്നോടിയായ യോഗ്യതാ മത്സരത്തില്‍ നിന്ന് ഷോണ്‍ വില്യംസ് പിന്മാറിയിരുന്നു. താരം ദേശീയ ടീമില്‍ നിന്ന് പിന്മാറിയതിന്റെ കാരണങ്ങള്‍ മനസിലാക്കാനായി നടത്തിയ ആഭ്യന്തര അന്വേഷണത്തിനിടെയാണ്, താന്‍ മയക്കുമരുന്ന് ആസക്തിയുമായി മല്ലിടുകയാണെന്ന് വില്യംസ് വെളിപ്പെടുത്തിയത്. പിന്നാലെ താരം സ്വമേധയാ ചികിത്സയില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയില്‍ പ്രവേശിച്ച നടപടി അഭിന്ദനാര്‍ഹമാണെന്നും ടീം അധികൃതര്‍ വ്യക്തമാക്കി.

Former Zimbabwe cricket captain Sean Williams
ഇന്ത്യയ്ക്ക് ലോകകപ്പ് നേട്ടം; പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്, മോശം പ്രകടനത്തില്‍ പരിശീലകനെ പുറത്താക്കി പിസിബി

ഇനി വില്യംസിനെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും ഈ വര്‍ഷം അവസാനം കരാര്‍ അവസാനിക്കുമ്പോള്‍ കരാര്‍ പുതുക്കില്ലെന്നും സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. 2005ലായിരുന്നു സിംബാബ്വെയ്ക്കായി താരത്തിന്റെ അരങ്ങേറ്റം. 20 വര്‍ഷത്തോളം രാജ്യത്തിനായി കളിച്ച വില്യംസ് 24 ടെസ്റ്റുകളം 164 ഏകദിന മത്സരങ്ങളും 85 ടി20 മത്സരങ്ങളും കളിച്ചു. കഴിഞ്ഞ ഡിസംബറില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ 154 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.

Summary

Former Zimbabwe cricket captain Williams dropped permanently from national team over drug addiction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com