പരിക്കേറ്റ് ​ഗ്രൗണ്ടിൽ നിന്നു പുറത്തേക്ക് പോകുന്ന ഋഷഭ് പന്ത് (Rishabh Pant) pti
Sports

പരിക്കേറ്റ പന്തിന് പരമ്പര നഷ്ടം, നാലാം ടെസ്റ്റിൽ ഇനി ബാറ്റ് ചെയ്യുമോ? സാധ്യതകള്‍

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പന്ത് റിട്ടയേര്‍ഡായി മടങ്ങിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും വൈസ് ക്യാപ്റ്റനുമായ ഋഷഭ് പന്ത് പരിക്ക് കൂടുതല്‍ വഷളയാതോടെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. പന്തിന് ഇനി കളിക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഫലത്തില്‍ ഇന്ത്യ പത്ത് പേരുമായാണ് കളിക്കുന്നത്.

കാല്‍ വിരലിനാണ് പന്തിന് നിലവില്‍ പരിക്കുള്ളത്. ആറാഴ്ച വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാറ്റ് ചെയ്യാന്‍ മാത്രം പന്തിനെ ഇറക്കുന്നതിന്റെ സാധ്യതകളാണ് ടീം ആലോചിക്കുന്നത്. ഇതിനായി മെഡിക്കല്‍ സംഘത്തിന്റെ ഉപദേശം തേടിയിട്ടുണ്ട്. കാല്‍ വിരലുകള്‍ക്ക് വലിയ സമ്മദ്ദം ചെലുത്തരുതെന്ന ഉപദേശമാണ് പന്തിനുള്ളത്. വേദന സംഹാരികള്‍ കഴിച്ച് ബാറ്റ് ചെയ്യാനുള്ള സാധ്യതകളാണ് ടീം തേടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ പന്ത് മികച്ച രീതിയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മടങ്ങിയത്. താരം 48 പന്തില്‍ 37 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്.

മൂന്നാം ടെസ്റ്റിനിടെയാണ് പന്തിനു പരിക്കേറ്റത്. ഈ ടെസ്റ്റിലും താരം ബാറ്റിങിനു മാത്രമാണ് ഇറങ്ങിയത്. വിക്കറ്റ് കീപ്പറായി നിന്ന ധ്രുവ് ജുറേലാണ്. സമാനമാണ് നാലാം ടെസ്റ്റിലേയും സ്ഥിതി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

England vs India: Major blow to Team India, vice-captain and star wicketkeeper Rishabh Pant out of the series following the toe injury.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT