രാഹുല്‍ ദ്രാവിഡ്, ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി 
Sports

'ഋഷഭ് പന്തിനെ ഓപ്പണറാക്കണം'; വമ്പന്‍ മാറ്റം കാണാമെന്ന് വസീം ജാഫര്‍ 

2017ലാണ് പന്ത് ട്വന്റി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 48 ട്വന്റി20യില്‍ നിന്ന് ഇതുവരെ നേടാനായത് 741 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റില്‍ ഋഷഭ് പന്തിനെ ഇന്ത്യ ഓപ്പണറാക്കണം എന്ന് മുന്‍ താരം വസീം ജാഫര്‍. ട്വന്റി20യില്‍ ഋഷഭ് പന്തിന്റെ മികവ് പുറത്തുകൊണ്ടുവരാന്‍ ഇതാണ് വഴി എന്നാണ് വസീം ജാഫര്‍ അഭിപ്രായപ്പെടുന്നത്. 

2017ലാണ് പന്ത് ട്വന്റി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 48 ട്വന്റി20യില്‍ നിന്ന് ഇതുവരെ നേടാനായത് 741 റണ്‍സ്. ബാറ്റിങ് ശരാശരി 23.15. സ്‌ട്രൈക്ക്‌റേറ്റ് 123.91. മൂന്ന് അര്‍ധ ശതകമാണ് ട്വന്റി20യില്‍ പന്തിന്റെ പേരിലുള്ളത്. ഇംഗ്ലണ്ടിന് എതിരായ അവസാന രണ്ട് ട്വന്റി20യും പന്ത് കളിക്കും. ഈ സാഹചര്യത്തിലാണ് താരത്തെ ഓപ്പണിങ്ങില്‍ ഇറക്കാന്‍ വസീം ജാഫര്‍ നിര്‍ദേശിക്കുന്നത്. 

ട്വന്റി20യില്‍ പന്തിനെ കൊണ്ട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യിപ്പിക്കാം എന്നായിരിക്കണം ഇന്ത്യയുടെ ചിന്ത. പന്തിന് ശോഭിക്കാന്‍ സാധിക്കുന്ന സ്ഥാനം അതായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്, വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. 

വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20. രണ്ടാമത്തേത് ജൂലൈ 9നും ജൂലൈ 10നും നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍