ഋഷഭ് പന്ത്  എക്സ്
Sports

'ലേലത്തില്‍ പോയാല്‍ എത്ര തുക കിട്ടും'- ഋഷഭ് പന്ത് ഡല്‍ഹി വിടും?

അര്‍ധ രാത്രിയിലെ എക്‌സ് കുറിപ്പ് വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുന്ന ഐപിഎല്ലില്‍ ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഉണ്ടാകില്ലേ? ഡല്‍ഹി ആരാധകരുടെ നെഞ്ചിടിപ്പേറ്റി ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ അര്‍ധ രാത്രിയിലെ എക്‌സ് കുറിപ്പ്. കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.

പുലര്‍ച്ചെ 12.26നു ഋഷഭ് ഇങ്ങനെ കുറിച്ചു- 'ലേലത്തില്‍ പോയാല്‍ എന്നെ ആരെങ്കിലും വിളിച്ചെടുക്കുമോ, അതോ ഇല്ലേ, എത്ര തുകയായിരിക്കും??'.

കുറിപ്പിനു താഴെ ചില ആരാധകര്‍ രസകരമായി മറുപടി പറയുന്നുണ്ട്. ലേലത്തില്‍ പോയാല്‍ 20 കോടിക്ക് മുകളില്‍ കിട്ടും. ഒരു സംശയവും വേണ്ട എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. വില നിര്‍ണയിക്കാന്‍ സാധിക്കാത്ത ഇതിഹാസമാണ് താങ്കള്‍ എന്നായിരുന്നു മറ്റൊരു കമന്റ്.

ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് നിലവില്‍ ഋഷഭ് പന്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈയടുത്താണ് താരം ഇന്ത്യക്കായി ടെസ്റ്റില്‍ വീണ്ടും കളിക്കാനിറങ്ങിയത്. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലൂടെയായിരുന്നു തിരിച്ചു വരവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT