ഋഷി ധവാന്‍ എക്സ്
Sports

ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ഋഷി ധവാന്‍

ഇന്ത്യക്കായി 3 ഏകദിനങ്ങളും 1 ടി20 പോരാട്ടവും കളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഋഷി ധവാന്‍. രഞ്ജി അടക്കമുള്ള റെഡ് ബോള്‍ ക്രിക്കറ്റില്‍ ഹിമാചല്‍പ്രദേശിനു വേണ്ടി താരം തുടര്‍ന്നും കളിക്കും.

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ആന്ധ്രക്കെതിരെ കഴിഞ്ഞ ദിവസം താരം ഹിമാചലിനായി കളത്തിലിറങ്ങിയിരുന്നു. മത്സരത്തില്‍ രണ്ട് വിക്കറ്റുകളും പുറത്താകാതെ 42 പന്തില്‍ 45 റണ്‍സും എടുത്തു തിളങ്ങുകയും ചെയ്തു. പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

സമൂഹ മാധ്യമത്തില്‍ പങ്കിട്ട കുറിപ്പിലാണ് വിരമിക്കുകയാണെന്നു ധവാന്‍ വ്യക്തമാക്കിയത്. ബിസിസിഐയ്ക്കും ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷനും താരം നന്ദി പറഞ്ഞു.

2016 മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. 3 ഏകദിനങ്ങളും ഒരു ടി20 പോരാട്ടവുമാണ് താരം ഇന്ത്യക്കായി കളിച്ചത്. ടി20യില്‍ സിംബാബ്‌വെക്കെതിരെയാണ് അരങ്ങേറിയത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കായുള്ള താരത്തിന്റെ അവസാന ടി20 പോരാട്ടവും ഇതുതന്നെ.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറികളുമുണ്ട്. 353 വിക്കറ്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT