അംപയറുമായി തർക്കിക്കുന്ന റിയാൻ പരാ​ഗ് വിഡിയോ സ്ക്രീൻ ഷോട്ട്
Sports

Riyan Parag: ഇത് ഔട്ടാണോ! അംപയറോട് തർക്കിച്ച് റിയാൻ പരാ​ഗ്, ഡിആർഎസും ചതിച്ചു? (വിഡിയോ)

​ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ ഔട്ട് വിവാ​ദം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാ​ഗ് പുറത്തായതിനെച്ചൊല്ലി വിവാദം. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ഏഴാം ഓവറിലാണ് താരം പുറത്തായത്. എന്നാൽ അംപയർ ഔട്ട് വിളിച്ചിട്ടും താരം പുറത്തു പോകാൻ വിസമ്മതിച്ചു. അംപയറോട് തർക്കിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തു വന്നു.

കുൽവന്ത് കജ്‍രോലിയ എറിഞ്ഞ പന്തിലാണ് പരാ​ഗ് വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്കു പിടി നൽകി പുറത്തായത്. ​ഗുജറാത്ത് താരങ്ങൾ അപ്പീൽ ചെയ്തതോടെ അംപയർ ഒട്ട് വിളിച്ചു. എന്നാൽ ബാറ്റിൽ എഡ്ജ് ഇല്ല എന്ന നിലപാടുമായി റിയാൻ പരാ​ഗ് പുറത്തു പോകാൻ വിസമ്മതിച്ചു ​ഗ്രൗണ്ടിൽ നിന്നു. താരം ഡിആർഎസും ആവശ്യപ്പെട്ടു. ‍

എന്നാൽ അവിടെയും താരത്തിനു രക്ഷയുണ്ടായില്ല. പന്ത് കടന്നു പോകുമ്പോൾ ബാറ്റ് പിച്ചിലും തട്ടുന്നുണ്ട് എന്നു റീപ്ലേകളിൽ വ്യക്തമാണ്. എന്നാൽ പന്തും ബാറ്റും തമ്മിലുള്ള എഡ്ജ് സ്നീക്കോ മീറ്ററിലും കണ്ടെത്താൻ സാധിക്കുന്നില്ല. തേർഡ് അംപയർ ഇതോടെ ​ഗ്രൗണ്ട് അംപയുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. അപ്പോഴും റിയാൻ പരാ​ഗ് ​ഗ്രൗണ്ട് വിടാതെ അംപയറോടു തർക്കിക്കുന്നുണ്ട്. ഒടുവിൽ നിരാശനായി താരം മടങ്ങുകയായിരുന്നു.

ഉടൻ തന്നെ പരാഗ് ഡിആർഎസിനു പോയെങ്കിലും അനുകൂലമായ തീരുമാനമല്ല ലഭിച്ചത്. പന്ത് കടന്നു പോകുന്ന സമയത്തു തന്നെ ബാറ്റ് പിച്ചിലും തട്ടുന്നുണ്ടെന്നു റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ സ്നീക്കോ മീറ്ററിൽ തെളിയുന്നത് പന്തും ബാറ്റും തമ്മിലുള്ള എഡ്ജ് തന്നെയാണോ എന്നു കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ഫീൽഡ് അംപയറുടെ തീരുമാനത്തിൽ നിൽക്കാനായിരുന്നു തേർഡ് അംപയർ നിർദേശം നൽകിയത്. എന്നാൽ ഔട്ട് അനുവദിച്ചിട്ടും പരാഗ് ഗ്രൗണ്ട് വിടാൻ കൂട്ടാക്കിയില്ല.

14 പന്തിൽ 26 റൺസുമായി മികച്ച ഫോമിൽ നിൽക്കെയാണ് റിയാൻ പരാ​ഗ് പുറത്തായത്. താരത്തിന്റെ പുറത്താകൽ രാജസ്ഥാന് വലിയ നഷ്ടവുമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT