Riyan Parag Powers Rajasthan Royals to 225/6 Against Delhi Capitals. ipl/x
Sports

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

മൂന്നാം വിക്കറ്റിൽ ധ്രുവ് ജുറേലും നായകൻ റിയാൻ പരാഗും ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്ന് കര കയറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂർ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച സ്കോർ നേടി രാജസ്ഥാൻ റോയൽസ്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് ആണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകൻ റിയാൻ പരാഗിന്റെ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഡൽഹിയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ ബാറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും വേണ്ട രീതിയിൽ തിളങ്ങിയില്ല. ജയ്‌സ്വാൾ ആറ് റൺസും വൈഭവ് നാല് റൺസും നേടി പുറത്തായതോടെ ടീം സമ്മർദ്ദത്തിലായി. മൂന്നാം വിക്കറ്റിൽ ധ്രുവ് ജുറേലും നായകൻ റിയാൻ പരാഗും ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്ന് കര കയറ്റിയത്. ജുറേൽ 30 പന്തിൽ 42 റൺസും റിയാൻ 50 പന്തിൽ 90 റൺസും നേടി പുറത്തായി.

അവസാന ഓവറുകളിൽ ഡൊണോവൻ ഫെരേര നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീം സ്കോർ 200 കടത്തിയത്. പുറത്താകാതെ 14 പന്തിൽ 47 റൺസ് ആണ് താരം അടിച്ചെടുത്തത്. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും,കെയ്ൽ ജാമിസൺ,അക്ഷർ പട്ടേൽ, ടി നടരാജൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Riyan Parag Powers Rajasthan Royals to 225/6 Against Delhi Capitals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയരും; തീരുമാനം ഈയാഴ്ച; റിപ്പോര്‍ട്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 'കേന്ദ്ര ജീവനക്കാർ'; സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, നാളെ പ്രത്യേക സിറ്റിങ്

ICSIL: ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്; പത്ത്,ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

ആനക്കലിയില്‍ സംസ്ഥാനത്ത് രണ്ട് മരണം; ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT