ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ് എക്സ്
Sports

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

64 മത്സരങ്ങളിലെ 53 ഇന്നിങ്‌സുകളില്‍ നിന്നായാണ് പരാഗ് ആയിരം റണ്‍സ് നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഐപിഎല്ലില്‍ ആയിരം റണ്‍സ് എന്ന നേട്ടം കൈവരിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലായിരുന്നു പരാഗിന്റെ നേട്ടം. 64 മത്സരങ്ങളിലെ 53 ഇന്നിങ്‌സുകളില്‍ നിന്നായാണ് പരാഗ് ആയിരം റണ്‍സ് നേടിയത്. ഇതോടെ ആയിരം റണ്‍സ് നേടുന്ന ഒന്‍പതാമത്തെ താരമായി പരാഗ്.

സണ്‍റൈസേഴ്‌സിനെതിരെ മത്സരത്തില്‍ ഇന്നലെ പരാഗ് 77 റണ്‍സ് എടുത്തിരുന്നെങ്കിലും ആവേശകരമായ മത്സരത്തില്‍ രാജസ്ഥാനെ വിജയം കൈവിട്ടു. ജയ്‌സ്‌വാള്‍ - റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാന്‍ സ്‌കോര്‍ അതിവേഗം മുന്നോട്ടുചലിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് 134 റണ്‍സ് എടുക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെത്തെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചതോടെ ഐപിഎല്ലില്‍ പരാഗിന്റെ നേട്ടം ആറ് അര്‍ധ സെഞ്ച്വറിയായി. ഐപിഎല്ലില്‍ അന്‍പത് സിക്‌സര്‍ എന്ന നേട്ടവും ഇന്നലത്തെ മത്സരത്തോടെ പരാഗ് തന്റെ പേരില്‍ കുറിച്ചു. ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച കൂട്ടിയ താരങ്ങളില്‍ നാലാമത് ആണ് റിയാന്‍. ഋതുരാജ് ഗെയ്ക് വാദ്, വിരാട് കോഹ് ലി, സായ് സുദര്‍ശന്‍ എന്നിവരാണ് റണ്‍വേട്ടയില്‍ പരാഗിന് മുന്നിലുളളത്. പത്ത് മത്സരങ്ങളില്‍ നിന്നായി റിയാന്റെ നേട്ടം 409 ആയി. 84 ആണ് റിയാന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT