Robbie Fowler x
Sports

ഇന്ത്യൻ കോച്ചാകാൻ മുൻ ലിവർപൂൾ താരങ്ങളും!

അപേക്ഷ നല്‍കിയത് 170 പേര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുതിയ പരിശീലകനെ അന്വേഷിക്കുകയാണ്. ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ പരിതാപകരമായിരുന്നു. പിന്നാലെ മനോലോ മാര്‍ക്വേസ് സ്ഥാനമൊഴിയുകയും ചെയ്തു. ഇതോടെയാണ് എഐഎഫ്എഫ് പുതിയ പരിശീലകനെ തേടിയുള്ള അപേക്ഷ ക്ഷണിച്ചത്.

കഴിഞ്ഞ തവണ അപേക്ഷ വിളിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ കുറവാണ് ഇത്തവണ അപേക്ഷിച്ചവരുടെ എണ്ണം. കഴിഞ്ഞ തവണ 291 പേര്‍ അപേക്ഷിച്ചെങ്കില്‍ ഇത്തവണ ഫെഡറേഷനു ലഭിച്ചത് 170 ആപ്ലിക്കേഷനുകളാണ്.

ഇന്ത്യന്‍ പരിശീലകന്‍മാരായ ഖാലിദ് ജമീല്‍, സഞ്ജയ് സെന്‍, സന്തോഷ് കശ്യപ് അടക്കുള്ളവര്‍ അപേക്ഷിച്ചിട്ടുണ്ട്. ശ്രദ്ധേയരായ ഒട്ടേറെ വിദേശ കോച്ചുമാരും അപേക്ഷിച്ചിട്ടുണ്ട്.

മുന്‍ ലിവര്‍പൂള്‍ താരം റോബി ഫോവ്‌ലര്‍, ഹാരി കെവെല്‍, മുന്‍ ബ്രസീല്‍ അണ്ടര്‍ 17 കോച്ച് കയോ സനാര്‍ഡി, മുന്‍ ബാഴ്‌സലോണ റിസര്‍വ് മാനേജര്‍ ജോര്‍ഡി വിന്യാലസ്, മുന്‍ തജികിസ്ഥാന്‍ കോച്ച് പീറ്റര്‍ സെഗര്‍റ്റ് അടക്കമുള്ളവര്‍ അപേക്ഷിച്ചിട്ടുണ്ട്. ഐഎസ്എല്ലില്‍ മികച്ച റെക്കോര്‍ഡുള്ള സ്പാനിഷ് പരിശീലകരായ അന്റോണിയോ ഹെബാസ്, സെര്‍ജിയോ ലൊബേറ എന്നിവരും പട്ടികയിലുണ്ട്.

ഏറ്റവും കൗതുകമുള്ള മറ്റൊരു പേര് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആണ്. രണ്ട് ഘട്ടങ്ങളിലായി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച കോച്ച് കൂടിയാണ് അദ്ദേഹം. ഇന്ത്യയെ കൂടുതല്‍ മത്സരങ്ങളില്‍ പരിശീലിപ്പിച്ച കോച്ചും കോണ്‍സ്റ്റന്റൈന്‍ തന്നെ. 73 മത്സരങ്ങള്‍.

Robbie Fowler: The AIFF is currently reviewing 170 applications for the national team coach position, a decrease from last year's 291. Notable applicants include former Liverpool stars Robbie Fowler and Harry Kewell, alongside experienced coaches like Stephen Constantine and ISL champions Antonio Lopez Habas and Sergio Lobera.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT