ഫോട്ടോ: പിടിഐ 
Sports

ഇന്ത്യ 2019 ആവര്‍ത്തിക്കാതിരിക്കട്ടെ, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ഫീല്‍ഡ് അംപയറാകും

2019 ല്‍ ലോകകപ്പിലെ ഇന്ത്യ - ന്യൂസിലന്‍ഡ് സെമി ഫൈനലിലും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ആയിരുന്നു ഫീല്‍ഡ് അംപയര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:കകപ്പിലെ ആദ്യ ഇന്ത്യ - ന്യൂസിലന്‍ഡ് ആദ്യ സെമി ഫൈനലില്‍ റോഡ് ടക്കറും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്തും ഫീല്‍ഡ് അംപയര്‍മാരാകും. 15ന് മുംബൈയിലാണ് ആദ്യ സെമി ഫൈനല്‍. 

2019 ല്‍ ലോകകപ്പിലെ ഇന്ത്യ - ന്യൂസിലന്‍ഡ് സെമി ഫൈനലിലും റിച്ചാര്‍ഡ്  ഇല്ലിങ്‌വർത്ത് ആയിരുന്നു ഫീല്‍ഡ് അംപയര്‍. ഈ മത്സരത്തില്‍ കിവീസ് 18 റണ്‍സിനാണ് വിജയിച്ചത്. റിസര്‍വ് ഡേയില്‍ നടന്ന മത്സരത്തില്‍ റോഡ് ടക്കര്‍ ഫോര്‍ത്ത് അംപയറുമായിരുന്നു. ഈ ലോകകപ്പിലെ ആദ്യ സെമിയില്‍ ഇറങ്ങുന്നതോടെ ടക്കര്‍ 100 മത്സരം പൂര്‍ത്തിയാക്കും. 

മത്സരത്തില്‍ റോഡ് ടക്കറും റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തും എന്നിവര്‍ ഫീല്‍ഡ് അംപയര്‍മാരും, ജോയല്‍ വില്‍സണ്‍ തേര്‍ഡ് അംപയറും അഡ്രിയാന്‍ ഹോള്‍ഡ്‌സ്‌റ്റോക് ഫോര്‍ത്ത് അംപയറുമാണ്. മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി റൈക്രോഫ്റ്റാണ്. 

ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഫീല്‍ഡ് അംപയര്‍ ആകുന്നത് നിതിന്‍ മേനോനും റിച്ചാര്‍ഡ് കെറ്റില്‍ ബറോയുമാണ്. കെറ്റില്‍ ബറോ 100 മത്സരങ്ങളിലേറെ അംപയറായിട്ടുണ്ട്.  നിതിന്‍ മേനോന്‍ ഇന്ത്യക്കാരനാണ്.

രണ്ടാം സെമിയില്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍: റിച്ചാര്‍ഡ് കെറ്റില്‍ബറോ, നിതിന്‍ മേനോന്‍ എന്നിര്‍ക്കൊപ്പം തേര്‍ഡ് അമ്പയര്‍: ക്രിസ് ഗഫാനി ഫോര്‍ത്ത് അമ്പയര്‍: മൈക്കല്‍ ഗോഫ് മാച്ച് റഫറി: ജവഗല്‍ ശ്രീനാഥ് എന്നിവര്‍ക്കുമാണ് മത്സരത്തിന്റെ ചുമതല. നവംബര്‍ 16ന് കൊല്‍ക്കത്തയിലാണ്  രണ്ടാം സെമി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍