Rohan Kunnummal 
Sports

6, 6, 6, 6... 47 പന്തിൽ 8 സിക്സ്, 6 ഫോർ 94 റൺസ്... കത്തിക്കയറി 'ക്യാപ്റ്റൻ'!

രോഹൻ കുന്നുമ്മലിന് തുടരെ രണ്ടാം അർധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസൺ 3ൽ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ. രോഹൻ്റെ തകർപ്പൻ ഇന്നിങ്സാണ് ആലപ്പി റിപ്പിൾസിനെതിരെ കാലിക്കറ്റിന് അനായാസ വിജയം ഒരുക്കിയത്.

47 പന്തിൽ 8 സിക്സറുകളുടെയും 6 ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് രോഹൻ 94 റൺസ് നേടിയത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്‌ടപ്പെട്ട് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ഉത്തരവാദിത്വം ഏറ്റെടുത്തത്. തുടർന്ന് കളത്തിൽ കണ്ടത് രോഹന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു.

രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ബൗണ്ടറിയും ആറാം പന്തിൽ സിക്സറും നേടിയാണ് രോഹൻ ആക്രമണത്തിന് തുടക്കമിട്ടത്. വിനിൽ ടി എസ് എറിഞ്ഞ നാലാം ഓവറിൽ രോഹൻ 12 റൺസ് നേടി. അജിനാസ് കെ എറിഞ്ഞ 11ാം ഓവറിൽ നാല് സിക്സറുകൾ ഉൾപ്പെടെ 25 റൺസാണ് രോഹൻ അടിച്ചുകൂട്ടിയത്. അഖിൽ ദേവ് എറിഞ്ഞ 13ാം ഓവറിൽ രണ്ട് സിക്സറുകൾ ഉൾപ്പെടെ 15 റൺസും നേടി.

94 റൺസിലെത്തിയ രോഹൻ, അഭിജിത്ത് പ്രവീൺ എറിഞ്ഞ പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സറടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സച്ചിൻ ബേബിയുടെ കൈയിൽ ക്യാച്ച് നൽകി പുറത്തായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറിയുമായി രോഹൻ ഫോമിലേക്ക് എത്തിയത് കാലിക്കറ്റിൻ്റെ കിരീട പ്രതീക്ഷകൾക്ക് കരുത്തേകുകയാണ്.

94 runs off 47 balls: Rohan Kunnummal hits consecutive half-century

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓരോ രൂപമാറ്റത്തിനും 5000വീതം; പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം; നടപടി കടുപ്പിച്ച് എംവിഡി

അടുക്കളയിൽ മെനക്കെടേണ്ട, ഓണസദ്യ പാ‍‍ർസൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

ഭക്തിസായൂജ്യം, ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍; നാളെ ഓണപ്പുടവ സമര്‍പ്പണം, ദര്‍ശന നിയന്ത്രണം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,20,000ന് മുകളില്‍ തന്നെ