ഗയാന: ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക്. ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തില്‍ 6 ഫോറുകള്‍ നേടിയാണ് രോഹിത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
43 ഇന്നിങ്‌സുകളില്‍ നിന്നു 113 ഫോറുകളാണ് ഹിറ്റ്മാന്‍ ലോകകപ്പില്‍ നേടിയത്. മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെയുടെ റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്. 31 ഇന്നിങ്‌സുകളില്‍ നിന്നു 111 ഫോറുകളാണ് ജയവര്‍ധനെ നേടിയത്.
ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ് മൂന്നാമത്. താരം 32 ഇന്നിങ്‌സുകളില്‍ നിന്നു 105 തവണയാണ് ഫോറടിച്ചത്. 103 ഫോറുകളുമായി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും 101 ഫോറുകളുമായി തിലകരത്‌നെ ദില്‍ഷന്‍ അഞ്ചാമതും നില്‍ക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
5000 റണ്‍സ്
സെമിയില്‍ മറ്റൊരു നേട്ടത്തിലും രോഹിത് എത്തി. ക്യാപ്റ്റനെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 5000 റണ്‍സ് പിന്നിടുന്ന ഇന്ത്യ താരങ്ങളുടെ എലൈറ്റ് പട്ടികയിലും രോഹിത് ഇടം കണ്ടു. 12883 റണ്‍സുമായി വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ മുന്നില്‍. 11207 റണ്‍സുമായി ധോനി, 8095 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍, 7643 റണ്‍സുമായി സൗരവ് ഗാംഗുലി എന്നിവരാണ് പട്ടികയില്‍ മുന്നില്‍. നിലവില്‍ രോഹിത് 5012 റണ്‍സ് നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates