ഫോട്ടോ: പിടിഐ 
Sports

47ല്‍ പുറത്ത്, റെക്കോര്‍ഡ് സ്ഥാപിച്ച് രോഹിതിന്റെ മടക്കം

മത്സരത്തിനിറങ്ങുമ്പോള്‍ രോഹിതിന്റെ ആകെ റണ്‍ നേട്ടം 550 റണ്‍സായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ 29 റണ്‍സെടുത്തതോടെയാണ് റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്റെ പേരിലായത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ. 578 റണ്‍സുമായി റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്ന ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസിനെയാണ് രോഹിത് പിന്നിലാക്കിയത്. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ താരം 47 റണ്‍സുമായി മടങ്ങി.

മത്സരത്തിനിറങ്ങുമ്പോള്‍ രോഹിതിന്റെ ആകെ റണ്‍ നേട്ടം 550 റണ്‍സായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ 29 റണ്‍സെടുത്തതോടെയാണ് റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്റെ പേരിലായത്. 

കഴിഞ്ഞ ലോകകപ്പിലാണ് വില്ല്യംസന്‍ 578 റണ്‍സെടുത്തു റെക്കോര്‍ഡിട്ടത്. 2007ല്‍ മഹേല ജയവര്‍ധനെ സ്ഥാപിച്ച റെക്കോര്‍ഡാണ് അന്ന് വില്ല്യംസന്‍ മറികടന്നത്. 548 റണ്‍സാണ് ജയവര്‍ധനെ ആ അധ്യായത്തില്‍ അടിച്ചെടുത്തത്. 2007ല്‍ തന്നെ ഓസീസ് നായകനായിരുന്ന റിക്കി പോണ്ടിങ് 539 റണ്‍സെടുത്തിരുന്നു. നിലവില്‍ പട്ടികയില്‍ പോണ്ടിങ് നാലാമത്. ആരോണ്‍ ഫിഞ്ചാണ് അഞ്ചാം സ്ഥാനത്ത്. 2019ലാണ് ഫിഞ്ചിന്റേയും നേട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT