ടെലിവിഷൻ ദൃശ്യം 
Sports

രോഹിത്തിന് ഒറ്റ സെഞ്ച്വറിയില്‍ രണ്ട് റെക്കോര്‍ഡ്; സച്ചിനേയും കപിലിനേയും മറികടന്നു

20 ഇന്നിങ്സില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായാകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു. 63 പന്തിലാണ് സെഞ്ച്വറി അടിച്ചത്. 

ഏകദിനത്തില്‍ രോഹിതിന്റെ 34 ആം സെഞ്ച്വറി കൂടിയാണിത്. 20 ഇന്നിങ്സില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്. 19 ഇന്നിങ്സില്‍ നിന്ന് രോഹിതും.  ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി കൂടിയാണ് ഇത്. 1983ലെ കപില്‍ ദേവിന്റെ റെക്കോര്‍ഡും ഇതോടെ മറികടന്നു. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാവെക്കെതിരായ ഐതിഹാസിക ഇന്നിങ്സില്‍ 72 പന്തില്‍ നിന്നായിരുന്നു കപില്‍ ദേവിന്റെ സെഞ്ച്വറി.

 ലോകകപ്പിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരിലൊരാളാണ് രോഹിത്. ഏകദിനത്തില്‍ അതുല്യ റെക്കോഡുകളുള്ള രോഹിത് 3 ഇരട്ട സെഞ്ച്വറികളാണ് അടിച്ചെടുത്തിട്ടുള്ളത്. 

ഏകദിന ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003-ല്‍ സച്ചിന്‍ പാകിസ്താനെതിരെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്