രാ​ഹുലും രോഹിതും പരിശീലനത്തിനിടെ എക്സ്
Sports

'രാഹുല്‍ ഓപ്പണ്‍ ചെയ്യും, ഞാന്‍ മധ്യനിരയില്‍'- ബാറ്റിങ് ഓര്‍ഡറില്‍ രോഹിത്

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ മുതല്‍

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: നാളെ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യും. ക്യാപ്റ്രന്‍ രോഹിത് ശര്‍മ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി.

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് കെഎല്‍ രാഹുലും യശസ്വി ജയ്വാളുമായിരുന്നു. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് രാഹുല്‍ ഓപ്പണറായി വന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സഖ്യം ക്ലിക്കാകുകയും ചെയ്തിരുന്നു.

നാളെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രോഹിത് ഇറങ്ങുന്നതോടെ ഓപ്പണിങ് സഖ്യം ആരായിരിക്കുമെന്ന ആകാംക്ഷയും ഉയര്‍ന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് രോഹിത്.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രാഹുല്‍- യശസ്വി സഖ്യമായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക എന്നു നായകന്‍ വ്യക്തമാക്കി. രാഹുല്‍ ഓപ്പണ്‍ ചെയ്യും. താന്‍ മധ്യനിരയില്‍ ഏതെങ്കിലും സ്ഥാനത്തിറങ്ങുമെന്നു നായകന്‍ വ്യക്തമാക്കി.

നാളെ മുതല്‍ പകല്‍- രാത്രി പോരാട്ടമാണ് രണ്ടാം ടെസ്റ്റില്‍ അരങ്ങേറുന്നത്. പിങ്ക് പന്തിലാണ് പോരാട്ടം. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT